• Logo

Allied Publications

Europe
വിയന്നയിലെ പുരാവസ്തു ഷോപ്പിൽ നിന്നും ’ശാന്തരാത്രി തിരുരാത്രിയുടെ’ ആദ്യ കോപ്പി കണ്ടെടുത്തു
Share
വിയന്ന: ‘ശാന്തരാത്രി തിരുരാത്രി’ എന്ന ക്രിസ്മസ് ഗാനം കേൾക്കാത്തവർ വളരെ വിരളമാണ്. ലോകത്തിലെ ഏതാണ്ട് മുന്നൂറോളം ഭാഷകളിൽ ഈ ഗാനം ആലപിച്ചുവരുന്നു. ഓസ്ട്രിയയിൽ ജർമൻ ഭാഷയിൽ ആദ്യമായി ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന്റെ ആദ്യകോപ്പി വിയന്നയിലെ ഒരു പുരാവസ്തു ഷോപ്പിൽ നിന്നും കണ്ടെത്തി. സാൽബുർഗിലുള്ള സൈലന്റ് നൈറ്റ് സൊസൈറ്റിയായ കാത്പ്രസ് വിവരം സ്‌ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

അപ്പർ ഓസ്ട്രിയയിലെ സ്റ്റയർ എന്ന പട്ടണത്തിൽ ജോസഫ് ഗ്രൈസിന്റെ പേരിൽ പ്രിന്റ് ചെയ്തിരിക്കുന്ന ‘നാലു മനോഹരമായ പുതിയ ക്രിസ്മസ് ഗാനങ്ങൾ’ എന്ന ലഘുലേഖയാണ് അവിചാരിതമായി കണ്ടെടുത്തത്. സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്ന വിശ്വപ്രസിദ്ധ ഗാനത്തിന്റെ ലോകത്തിലെ ആദ്യ കോപ്പിയാണ് ഇതെന്നാണ് നിഗമനം.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രിന്റിങ് നടത്തിയിരുന്ന വ്യക്‌തിയായിരുന്നു 1835ൽ മരിച്ച ജോസഫ് ഗ്രെസ്. സ്റ്റയർ പട്ടണത്തിലെ ആദ്യ ബുക്ക് ഷോപ്പും ഇദ്ദേഹത്തിന്റേതായിരുന്നു. 1818ൽ പ്രിന്റ് ചെയ്ത ചെറിയ പുസ്തകമാണ് ഇതെന്നു കരുതുന്നു. അതേസമയം ഈ ഗാനത്തിൽ ആദ്യ കൈയെഴുത്ത് കോപ്പി വർഷങ്ങൾക്ക് മുമ്പേ നഷ്‌ടപ്പെട്ടതായും റിപ്പോർട്ടുണ്ട്.

സാൽബുർഗിന് സമീപമുള്ള ചെറുഗ്രാമമായ ഓബേൺഡോർഫിൽ ജോസഫ് മോർ എന്ന യുവ പുരോഹിതനാണു ഈ ഗാനം എഴുതിയത്. ഗ്രാമത്തിലെ സ്കൂളിലെ സംഗീത അധ്യാപകനായ ഫ്രാൻസ് ഗ്രൂബറാണ് ഗാനം ചിട്ടപ്പെടുത്തിയത്. തിരൊളിയൻ പാട്ടുകളുടെ ശേഖരത്തിന്റെ ഭാഗമായി ഈ ഗാനത്തിന്റെ ഇതുവരെ ആദ്യമെന്നു വിശേഷിപ്പിച്ചിരുന്ന എഡിഷൻ പബ്ലിഷ് ചെയ്തത് 1833ൽ ജർമനിയിലെ ഡ്രെസ്ഡെനിലാണ്.

വിയന്നയിൽ കണ്ടെടുത്ത കോപ്പി ഫാ. മോർ എഴുതിയ ഗാനത്തിന്റെ എല്ലാ ഭാഗങ്ങളും ഉൾപ്പെട്ടവയാണ്. ഈ ഗാനത്തിന്റെ ആദ്യ ഇംഗ്ലീഷ് തർജിമ 1859ലാണ് പുറത്ത് വന്നത്. ലോകത്തിലെ ജനപ്രിയ ഗായകരിൽ ഭൂരിപക്ഷം പേരും ഒരു തവണയെങ്കിലും ഈ ഗാനം ആലപിച്ചട്ടുണ്ട്. 2011ൽ ഗാനം ഓസ്ട്രിയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി യുനെസ്കോ പ്രഖ്യാപിച്ചു. 2018ൽ സൈലന്റ് നൈറ്റ് സൊസൈറ്റി ഗാനത്തിന്റെ ഇരുനൂറാമതു വാർഷികാഘോഷ പരിപാടികൾ രാജ്യത്ത് സംഘടിപ്പിക്കും.

റിപ്പോർട്ട്: ജോബി ആന്റണി

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.