• Logo

Allied Publications

Europe
ഡബ്ലിനിൽ ‘BLAZE 2016’ സെമിനാർ ഡിസംബർ 27, 28, 29 തീയതികളിൽ
Share
ഡബ്ലിൻ: സീറോ മലബാർ സഭയുടെ യുവജന വിഭാഗമായ ‘യൂത്ത് ഇഗ്നൈറ്റിന്റെ’ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രശസ്ത ഫാമിലി/യൂത്ത് കൗൺസിലർ ഗ്രേസ് ലാൽ നയിക്കുന്ന സെമിനാർ BLAZE2016 ഡിസംബർ 27, 28, 29 തീയതികളിൽ നടക്കും. രാവിലെ 9.30 മുതൽ നാലു വരെയാണ് സെമിനാർ. യുവജന മനഃശാസ്ത്രത്തെയും ആധുനിക അണുകുടുംബ ബന്ധങ്ങളിൽ ഇന്ന് സംഭവിക്കുന്ന മൂല്യച്യുതിയെപറ്റിയും പാളിച്ചകളെയും പരിഹാരങ്ങളെപ്പറ്റിയുമാണ് സെമിനാർ.

പതിമൂന്ന് വയസിനു മുകളിലുള്ള യുവജനങ്ങൾക്കും അവരുടെ മാതാ പിതാക്കൾക്കുമാണ് സെമിനാറിൽ പ്രവേശനം. സെമിനാറിൽ പങ്കെടുക്കുന്ന മാതാപിതാക്കളുടെ സൗകര്യാർഥം അവരുടെ പതിമൂന്ന് വയസിനു താഴെ പ്രായമുള്ള കുട്ടികൾക്കുവേണ്ടി സൺഡേ സ്കൂൾ ടീച്ചേഴ്സ് ഒരുക്കുന്ന പ്രത്യേക പരിപാടികൾ ഉണ്ടായിരിക്കും. സെമിനാറിൽ ആവശ്യമെങ്കിൽ യുവജന, കുടുംബ, വൈവാഹിക കൗൺസിലിംഗ് സൗകര്യവും ലഭിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ wwws.yromalabar.ie എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് (ഓരോ സെന്ററിലും) പ്രവേശനം.

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഒമ്പത് സെന്ററുകളെ മൂന്നായി തിരിച്ച് മൂന്നു ദിവസങ്ങളിലായാണ് സെമിനാർ സഘടിപ്പിക്കുന്നത്.

27ന് (ചൊവ്വ) താല, സെന്റ് ജോസഫ്, ബ്രേ.

VENUE :CHURCH OF THE INCARNATION OF ETTERCAIRN,TALLAGHT,DUBLIN24.

28ന് (ബുധൻ) ബ്ലാഞ്ചാർഡ്സ് ടൗൺ, ലൂക്കൻ, ഇഞ്ചിക്കോർ

VENUE : St. JOHN THE EVANGELIST NATIONAL SCHOOL,ADAMSTOWN,LUCAN,Co.DUBLIN.

29ന് (വ്യാഴം) ബ്യൂമൗണ്ട്, ഫിസ്ബറോ, സ്വോർഡ്സ്.

VENUE : St. FIACHRA’s NATIONAL SCHOOL,MONTROSE PARK,BEAUMONT, DUBLIN5.

യൂത്ത് ആൻഡ് ഫാമിലി സെമിനാറിൽ പങ്കെടുക്കാൻ ജാതി മത ഭേദമെന്യേ ആഗ്രഹിക്കുന്ന എല്ലാ കുടുബാംഗങ്ങൾക്കും താല സെമിനാറിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. നിശ്ചിത കേന്ദ്രങ്ങളിൽ എത്തുവാൻ സാധിക്കാത്തവർക്കു സൗകര്യാർഥം മറ്റു കേന്ദ്രങ്ങളിൽ ബുക്ക് ചെയ്യാവുന്നതാണ്. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ഭക്ഷണം ഉൾപ്പെടെ ഒരോ ഫാമിലിക്കും 50 യൂറോ ആയിരിക്കും രജിസ്ട്രേഷൻ ഫീസ്.

വിവരങ്ങൾക്ക്: ഫാ. ജോസ് ഭരണിക്കുളങ്ങര (089) 974 1568, ഫാ. ആന്റ്ണി ചീരംവേലിൽ (089) 453 8926, ബിനു ആന്റണി (യൂത്ത് കോഓർഡിനേറ്റർ) 0876929846, മാർട്ടിൻ സ്കറിയ (സെക്രട്ടറി) 0863151380.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​