• Logo

Allied Publications

Europe
കെസിസി: സ്റ്റീഫൻ ജോർജ് പ്രസിഡന്റ്, ഷൈജി ഓട്ടപ്പള്ളിൽ സെക്രട്ടറി
Share
കോട്ടയം: ആഗോള ക്നാനായ കത്തോലിക്കാ സംഘടനകളുടെ ഫെഡറേഷനായ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ പുതിയ കേന്ദ്ര ഭാരവാഹികളായി സ്റ്റീഫൻ ജോർജ് (പ്രസിഡന്റ്), ഷൈജി ഓട്ടപ്പള്ളിൽ (ജനറൽ സെക്രട്ടറി), സാബു ഏബ്രാഹം മുണ്ടകപ്പറമ്പിൽ (ട്രഷറർ), തൂഫാൻ തോമസ് (വൈസ് പ്രസിഡന്റ്), ബാബു കദളിമറ്റം (വൈസ് പ്രസിഡന്റ്, മലബാർ) ജേക്കബ് വാണിയംപുരയിടത്തിൽ (ജോ. സെക്രട്ടറി), പ്രഫ. തോമസ് മുല്ലപ്പള്ളിൽ (ജോ. സെക്രട്ടറി, മലബാർ), ജോസ് കുര്യൻ തൊട്ടിയിൽ (എകെസിസി പ്രതിനിധി), ബേബി മുളവേലിപ്പുറത്ത് (എഐസിയു പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.

ആറു കേന്ദ്രങ്ങളിലായി കേരളത്തിലെ 13 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപെടുത്തി. മാനന്തവാടി, രാജപുരം, പയ്യാവൂർ, പാലക്കാട്, തടിയംപാട്, കോട്ടയം എന്നിവിടങ്ങളിലായിരുന്നു പോളിംഗ് സ്റ്റേഷനുകൾ. തെരഞ്ഞെടുപ്പ് നടപടികൾക്ക് അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചീഫ് ഇലക്ഷൻ കമ്മീഷണർ അഡ്വ. അജി കോയിക്കൽ, അസി. ഇലക്ഷൻ കമ്മീഷണർ ഫാ. ബോബി ചേരിയിൽ എന്നിവർ നേതൃത്വം നൽകി.

പുതിയ ഭാരവാഹികളുടെ സ്‌ഥാനാരോഹണവും 2016–17 വർഷത്തെ പ്രവർത്തനോദ്ഘാടനവും ഡിസംബർ 17ന് (ശനി) ആർച്ച്ബിഷപ് മാർ മാത്യൂ മൂലക്കാട്ട് നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​