• Logo

Allied Publications

Europe
കേരളസമാജം ഫ്രാങ്ക്ഫർട്ട് സീനിയർ സിറ്റിസൺ ഫോറം പ്രവർത്തനം തുടങ്ങി
Share
ഫ്രാങ്ക്ഫർട്ട്: കേരള സമാജം ഫ്രാങ്ക്ഫർട്ടിന്റെ പ്രായം കൂടിയ അംഗങ്ങൾക്ക് ഒരുമിച്ചുകൂടാൻ സീനിയർ സിറ്റിസൺ ഫോറം എന്ന ഒരു പോഷക സംഘടന പ്രവർത്തനം ആരംഭിച്ചു.

നവംബർ 20ന് ബോണാമസിലെ ഹൗസ് നിഡായിൽ നടന്ന സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആദ്യ കൂട്ടായ്മയിൽ സമാജം പ്രസിഡന്റ് ബോബി ജോസഫ്, കോശി മാത്യു, ഫാ. ദേവദാസ് പോൾ, മനോഹരൻ ചങ്ങനാത്ത്, ജോസ്കുമാർ ചോലങ്കേരി എന്നിവർ പ്രസംഗിച്ചു. ബേബിച്ചൻ കലയങ്കേരി കവിതാലാപനം നടത്തി. മാത്യു അമ്പാട്ടുതടത്തിൽ ഫ്രാങ്ക്ഫർട്ടിൽ മരിച്ചവരെ അനുസ്മരിച്ചു. ഉത്തരപ്രദേശിലെ കാൺപൂരിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരെ കൂട്ടായ്മ അനുശോചിച്ചു.

വർഷത്തിൽ മിനിമം മൂന്ന് പരിപാടികൾ നടത്താനും അടുത്ത വർഷത്തെ ആദ്യത്തെ പരിപാടി മാർച്ച് 19 ന് നടത്താനും യോഗത്തിൽ തീരുമാനമായി. ജോസ് നെല്ലുവേലി ഫോട്ടോയും മറ്റ് ഭാരവാഹികളായ ഡോ. മങ്ക പെരുന്നേപ്പറമ്പിൽ, സിറിയക്ക് മുണ്ടയ്ക്കതറേപ്പേൽ എന്നിവർ ഫോറത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാവരുടെയും സഹകരണവും അഭ്യർഥിച്ചു. അത്താഴ വിരുന്നോടെ സീനിയർ സിറ്റിസൺ ഫോറത്തിന്റെ ആദ്യ ഒത്തുചേരൽ സമാപിച്ചു.

റിപ്പോർട്ട്: ജോർജ് ജോൺ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.