• Logo

Allied Publications

Europe
കോടതി ഇടപെട്ടില്ല, ലുഫ്താൻസയിൽ സമരം; 900 സർവീസുകൾ റദ്ദാക്കി
Share
ബർലിൻ: ലുഫ്താൻസയിലെ പൈലറ്റുമാരുടെ യൂണിയൻ പ്രഖ്യാപിച്ച സമരം തടയാനുള്ള മാനേജ്മെന്റിന്റെ അപേക്ഷ കോടതി തള്ളിയതോടെ നവംബർ 23ന് (ബുധൻ) പ്രാദേശിക സമയം അർധരാത്രി സമരം ആരംഭിച്ചു. രണ്ടു ദിവസത്തെ സമ്പൂർണ പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 900 സർവീസുകൾ കമ്പനി റദ്ദാക്കിക്കഴിഞ്ഞു. ഒരു ലക്ഷത്തോളം യാത്രക്കാരെ സമരം ബാധിക്കുമെന്നാണ് കരുതുന്നത്.

കോക്ക്പിറ്റ് യൂണിയന്റേതാണ് സമര പ്രഖ്യാപനം. ബജറ്റ് എയർലൈൻസ് വിഭാഗമായ യൂറോവിംഗ്സിനെ സമരം ബാധിച്ചില്ല. ബുധനാഴ്ച മൂവായിരം സർവീസുകളാണ് കമ്പനി ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ വ്യാഴാഴ്ചയും സമരം തുടരാണ് സാധ്യത.

ശമ്പള വർധന സംബന്ധിച്ച് മാനേജ്മെന്റുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരം അനിവാര്യമായി മാറിയിരിക്കുകയാണെന്ന് യൂണിയൻ നേതാക്കൾ. ലുഫ്താൻസ, ലുഫ്താൻസ കാർഗോ, ജർമൻവിംഗ്സ് എന്നിവയിലായി 5400 പൈലറ്റുമാരാണുള്ളത്.

കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കിൽ 20 ശതമാനം ശമ്പള വർധനയാണ് യൂണിയൻ ആവശ്യപ്പെടുന്നത്. 2012 ൽ അവസാന കരാർ കാലാവധി

എന്തായാലും വരും ദിവസങ്ങളിൽ ജർമനിയിലെ വ്യോമയാന സർവീസ് ജനങ്ങളെ വലയ്ക്കുമെന്നുറപ്പാണ്.

ശമ്പള ഘടന, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ചാണ് യൂണിയനും മാനേമജ്മെന്റും തമ്മിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നത്. 2013 ഡിസംബർ മുതൽ ഇതിന്റെ പേരിൽ സമരങ്ങൾ തുടർക്കഥയാണ്. ഇതുവരെ പൈലറ്റുമാരുടെ യൂണിയനാണ് സമരം നടത്തി വന്നിരുന്നത്. ട്രാൻസിഷണൽ വ്യവസ്‌ഥ സംബന്ധിച്ച് യുഎഫ്ഒയും മാനേജ്മെന്റും തമ്മിൽ രണ്ടു വർഷമായി തർക്കം നിലനിൽക്കുകയാണ്.അതേസമയം, 2014 ഏപ്രിൽ മുതൽ ഇതുവരെ പതിനാലു തവണ പൈലറ്റുമാരുടെ യൂണിയൻ സമരം നടത്തിക്കഴിഞ്ഞു.

സരമം ഒഴിവാക്കാൻ ആർബിട്രേഷൻ നടത്തുന്നതിന് കമ്പനി ശ്രമിക്കുന്നു. എന്നാൽ, ആർബിട്രേഷനു വയ്ക്കാൻ മാത്രം ശമ്പള വർധന പോലും കമ്പനി വാഗ്ദാനം ചെയ്യുന്നില്ലെന്നാണ് യൂണിയന്റെ വാദം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.