• Logo

Allied Publications

Europe
ഡബ്ല്യുഎംസി: ബിജു ഇടക്കുന്നത്ത്, ഷാജു കുര്യൻ ഗ്ലോബൽ നേതൃത്വത്തിലേക്ക്
Share
ഡബ്ലിൻ: ശ്രീലങ്കയിൽ നടന്ന വേൾഡ് മലയാളി കൗൺസിലിന്റെ അന്താരാഷ്ട്ര സമ്മേളനത്തിൽ അയർലൻഡ് പ്രൊവിൻസിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ബിജു ഇടക്കുന്നത്ത് (ഡബ്ലിൻ), ഷാജു കുര്യൻ (കോർക്ക്) എന്നിവർ യഥാക്രമം ഗ്ലോബൽ വൈസ് പ്രസിഡന്റായും ഗ്ലോബൽ വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു.

വേൾഡ് മലയാളി കൗൺസിൽ കോർക്ക് യൂണിറ്റ് ട്രഷറർ, സെക്രട്ടറി, പ്രസിഡന്റ്, അയർലൻഡ് പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഷാജു കുര്യൻ നല്ലൊരു സംഘാടകൻ കൂടിയാണ്. അയർലൻഡ് പ്രൊവിൻസ് വൈസ് ചെയർമാൻ, ലൂക്കൻ മലയാളി ക്ലബ് പ്രസിഡന്റ് തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചിട്ടുള്ള ബിജു ഇടക്കുന്നത്ത് നിലവിൽ അയർലൻഡ് പ്രൊവിൻസ് ചെയർമാനാണ്.

ഗ്ലോബൽ ചെയർമാനായി ഡോ. പി.എ. ഇബ്രാഹിം (ദുബായ്), വൈസ് പ്രസിഡന്റായി മാത്യു ജേക്കബ് (ജർമനി), ജനറൽ സെക്രട്ടറിയായി സാം മാത്യു (സൗദി), ട്രഷററായി തോമസ് അറമ്പൻകുടി, വൈസ് ചെയർമാൻമാരായി ഡോ. വിജയലക്ഷ്മി, സിസിലി ജേക്കബ് എന്നിവരും വൈസ് പ്രസിഡന്റായി ഡോ. ജോർജ് കാക്കനാട്ട്, ജോൺസൻ തലാച്ചെല്ലൂർ എന്നിവരും അസോസിയേറ്റ് സെക്രട്ടറിയായി ലിജു മാത്യു, അഡ്വൈസറി ബോർഡ് ചെയർമാനായി ഗോപാലപിള്ള (അമേരിക്ക), ഗ്ലോബൽ ഇലക്ഷൻ കമ്മീഷണറായി ജോസഫ് കില്ലിയാൻ (ജർമനി) തുടങ്ങിയവരും തെരഞ്ഞെടുക്കപ്പെട്ടു. ആൻഡ്രു പാപ്പച്ചൻ (അമേരിക്ക) വരണാധികാരിയായിരുന്നു.

പുതിയ ഭാരവാഹികളെ ജോളി തടത്തിൽ, ഷൈബു ജോസഫ്, ദീപു ശ്രീധർ, മാർട്ടിൻ പുലികുന്നേൽ, ബിന്ദു പള്ളിക്കര, ജോർജ് പുറപ്പന്താനം, സുനിൽ ഫ്രാൻസിസ്, ജോൺസൻ ചക്കാലക്കൻ, ഹാരി തോമസ്, ലേഖ മേനോൻ, ജയ്സൺ ജോസഫ്, സണ്ണി ഇളംകുളത്ത്, റെജി കുര്യൻ, രാജു കുന്നക്കാട്ട്, മാത്യു ചേലക്കൽ എന്നിവർ അഭിനന്ദിച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.