• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡും ഇന്ത്യയും ബാങ്ക് വിവരങ്ങൾ കൈമാറാൻ ധാരണയായി
Share
ബേൺ: സ്വിറ്റ്സർലൻഡും ഇന്ത്യയും തമ്മിൽ ബാങ്ക് വിവരങ്ങൾ കൈമാറുവാൻ ധാരണയായി. നവംബർ 22 ന് ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. എഇഒഐ (Automatic Exchange of Information) കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്.

നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ഓരോ വർഷാവസാനവും ഇരുരാജ്യങ്ങളും തമ്മിൽ സാമ്പത്തിക വിവരങ്ങൾ കൈമാറും. അന്താരാഷ്ര്‌ട AEOI സ്റ്റാൻഡേർഡ് അനുസരിച്ചുള്ള വിവരങ്ങൾ 2018 ൽ ശേഖരിക്കുകയും 2019 മുതൽ പരസ്പരം കൈമാറുകയും ചെയ്യുമെന്ന് ഫെഡറൽ ധനകാര്യവകുപ്പ് വ്യക്‌തമാക്കി.

ഇന്ത്യയുമായി ഉടമ്പടിയിലൊപ്പിടുകവഴി സ്വിറ്റ്സർലൻഡ് AEOI കരാറിനോടുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്‌തമാക്കുന്നതായി സർക്കാർ വ്യക്‌തമാക്കി. എന്നാൽ തങ്ങൾ നൽകുന്ന രഹസ്യവിവരങ്ങൾ ഇന്ത്യൻ സർക്കാർ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നാണ് ഉറപ്പ് നൽകിയിട്ടുള്ളതെന്നും വക്‌താവ് വെളിപ്പെടുത്തി. AEOIചട്ടങ്ങൾ ഇന്ത്യൻ സർക്കാർ പാലിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

MCAA (Multilateral competent Authortiy Agreement) വ്യവസ്‌ഥകൾ അനുസരിച്ചായിരിക്കും ഇന്ത്യയുമായുള്ള AEOI ധാരണാപത്രം. ധനകാര്യ മന്ത്രാലയം (FDF) ഇതിന്റെ വിശദരൂപം തയാറാക്കിയതിനുശേഷം പാർലമെന്റിന്റെ അംഗീകാരത്തിന് സമർപ്പിക്കും. അതിനുശേഷമേ ഇത് നിയമമാവുകയുള്ളൂ.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.