• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ പുതിയ നിയമനങ്ങൾ
Share
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അജപാലന ശുശ്രൂഷകൾ വിശ്വാസികളിലേക്ക് ആഴത്തിൽ എത്തിക്കുവാനും വിശ്വാസജീവിതം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി വിവിധ കമ്മീഷനുകളെ മാർ ജോസഫ് സ്രാമ്പിക്കൽ പ്രഖ്യാപിച്ചു. രൂപതയുടെ വികാരി ജനാൾമാരായ ഫാ. തോമസ് പാറയടിയിൽ, ഫാ. മാത്യു ചൂരപ്പൊയ്കയിൽ, ഫാ. സജി മലയിൽ പുത്തൻപുരയിൽ എന്നിവർ പൊതു ചുമതല വഹിക്കുന്ന പതിനഞ്ചോളം വിവിധ കമ്മീഷനുകൾക്ക് ചെയർമാൻമാരായി രൂപതയിലെ വൈദികരെ നിയമിച്ചു.

വിവിധ അജപാലന ശുശ്രൂഷകളും നേതൃത്വം നൽകുന്ന വൈദികരും

കാറ്റിക്കിസം (മതബോധനം) – ഫാ. ജോയി വയലിൽ സിഎസ്ടി

കമ്മീഷൻ ഫോർ ഓൾട്ടർ സേർവേഴ്സ് (അൾത്താര ശുശ്രൂഷകൾ) –ഫാ. ഫിലിപ്പ് പന്തമാക്കൽ

കമ്മീഷൻ ഫോർ ന്യൂ ഇവാഞ്ചലൈസേഷൻ പ്രോഗ്രാം (സുവിശേഷവത്കരം) – ഫാ. സോജി ഓലിക്കൽ

പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഡി) – ഫാ. ബിജു കുന്നയ്ക്കാട്ട്

കമ്മീഷൻ ഫോർ സോഷ്യൽ കമ്യൂണിക്കേഷൻസ് ആൻഡ് മിഡിയ അപ്പോസ്തലേറ്റ് –ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ്

കമ്മീഷൻ ഫോർ സേക്രഡ് ലിറ്റർജി (ആരാധനാക്രമം) – ഫാ. ലോനപ്പൻ അരങ്ങാശേരി എംഎസ്ടി

കമ്മീഷൻ ഫോർ കുടുംബകൂട്ടായ്മ –ഫാ. എ. ഹാൻസ് പുതിയാകുളങ്ങര എംഎസ്ടി

കമ്മീഷൻ ഫോർ ഫാമിലി അപ്പോസ്തലേറ്റ് – ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ

കമ്മീഷൻ ഫോർ സ്പിരിച്വൽ ഗൈഡൻസ് – ഫാ. ജോസ് അന്തിയാംകുളം എംസിബിഎസ്

കമ്മീഷൻ ഫോർ ബൈബിൾ അപ്പോസ്തലേറ്റ് – എ. പോൾ വെട്ടിക്കാട്ട് സിഎസ്ടി

കമ്മീഷൻ ഫോർ ക്രിസ്ത്യൻ യൂണിറ്റി ഫെയ്ത്ത് ആൻഡ് ജസ്റ്റീസ് – ഫാ. ടോമി ചിറയ്ക്കൽ മണവാളൻ

കമ്മീഷൻ ഫോർ വൊക്കേഷൻ പ്രൊമോഷൻ (ദൈവവിളി) –ഫാ. ടെറിൻ മുല്ലക്കര

കമ്മീഷൻ ഫോർ മിഷൻ ലീഗ് – ഫാ. മാത്യു മുളയോലിൽ

കമ്മീഷൻ ഫോർ തിരുബാലസഖ്യം – ഫാ. ജയ്സൺ കരിപ്പായി

കമ്മീഷൻ ഫോർ ചർച്ച് ക്വയർ (ഗായകസംഘം) – ഫാ. സെബാസ്റ്റ്യൻ ചാമക്കാല.

പുതിയ ഉത്തരവുകൾ ക്രിസ്തുവിന്റെ രാജത്വ തിരുനാളായ വംബർ 20ന് പ്രാബല്യത്തിൽ വന്നു. രൂപതയിൽ മെത്രാൻ നേതൃത്വം നൽകുന്ന അജപാലനപ്രവർത്തനങ്ങൾ പ്രധാനമായും വിശ്വാസികളിലേക്കെത്തുന്നത് വിവിധ ശുശ്രൂഷകളിലൂടെയായിരിക്കും. രൂപതയുടെ വളർച്ചയുടെ ഭാഗമായാണ് പുതിയ നിയമനങ്ങളെ കാണുന്നതെന്നും വിവിധ മേഖലയിലുള്ള ശുശ്രൂഷകൾ വിശ്വാസികളെ വിശ്വാസജീവിതത്തിലേക്കു നയിക്കാൻ സഹായകരമാകുമെന്നും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രത്യാശ പ്രകടിപ്പിച്ചു.

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.