• Logo

Allied Publications

Europe
മരിയൻ ടൈംസ് യുകെ എഡിഷൻ പ്രകാശനം ചെയ്തു
Share
ലണ്ടൻ: യൂറോപ്പിന്റെ ആത്മീയ മാധ്യമരംഗത്ത് പുത്തൻ ഉണർവേകാൻ മരിയൻ ടൈംസ് യുകെ എഡിഷൻ പ്രസിദ്ധീകരണം ആരംഭിച്ചു. ടാബ്ലോയ്ഡ് വലുപ്പത്തിൽ ഏറ്റവും പുതിയ കത്തോലിക്കാ വാർത്തകളും വിശ്വാസത്തിന് ഉത്തേജനം നൽകുന്ന ഫീച്ചറുകളും ലേഖനങ്ങളും ഉൾപ്പെടുത്തി രൂപകല്പന ചെയ്തിരിക്കുന്ന മരിയൻ ടൈംസിന്റെ പ്രകാശനം മരിയൻ ടിവി യുകെ ഡയറക്ടർ ബ്രദർ തോമസ് സാജന് നൽകി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. ചടങ്ങിൽ മരിയൻ ടിവി ഡയറക്ടർ ബോർഡ് അംഗങ്ങളായ അനിൽമോൻ ജോർജ്, ലിജോ ചീരൻ, ഡോ. സെൽവിൻ, മിനി ജോർജ്, ലിസി സാജ് എന്നിവർ പങ്കെടുത്തു.

ഫിലഡൽഫിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്വീൻ മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന മരിയൻ ടൈംസിന്റെ യുഎസ് എഡിഷൻ ഒരു വർഷമായി അമേരിക്കൻ കത്തോലിക്ക മലയാളികൾക്ക് ഇടയിൽ ഏറെ പ്രചാരണം നേടിയിട്ടുണ്ട്.

ക്വീൻ മേരി മിനിസ്ട്രിയിൽനിന്നും രണ്ട് പ്രസിദ്ധീകരണങ്ങൾകൂടി അണിയറയിൽ ഒരുങ്ങുകയാണ്. മരിയ ഭക്‌തി പ്രചരിപ്പിക്കുന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്ന മരിയൻ വോയ്സ് ഡിസംബറിൽ പുറത്തിറങ്ങും. സമ്പൂർണ ഇംഗ്ലീഷ് കുടുംബ മാസികയായ മരിയൻ ഫോക്കസ് മാർച്ചിൽ പുറത്തിറങ്ങും.

മാർ ജോസഫ് സ്രാമ്പിക്കൽ യുകെ എഡിഷന്റെ രക്ഷാധികാരിയും പ്രശസ്ത വചന പ്രഘോഷകനും മരിയൻ ടിവിയുടെ ചെയർമാനുമായ ബ്രദർ പി.ഡി. ഡൊമിനിക് ചീഫ് എഡിറ്ററും ബ്രദർ തോമസ് സാജ് മാനേജിംഗ് എഡിറ്ററും ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, ഫാ. ഷാജി തുമ്പേചിറയിൽ എന്നിവർ അഡ്വൈസൈറി ബോർഡ് അംഗങ്ങളുമായും പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: ബ്രദർ തോമസ് സാജ് 01392758112, 07809502804. www.mariantveurope.org

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്