• Logo

Allied Publications

Europe
മരിയൻ ടൈംസ് യുകെ എഡിഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു
Share
ലണ്ടൻ: യൂറോപ്പിന്റെ ആത്മീയ മാധ്യമ രംഗത്ത് പുത്തൻ ഉണർവേകാൻ ഒട്ടേറെ പുതുമകളോടെ ‘മരിയൻ ടൈംസ്’ യുകെ എഡിഷൻ പ്രസിദ്ധീകരണം ആരംഭിച്ചു. ടാബ്ലോയ്ഡ് വലിപ്പത്തിൽ, ഏറ്റവും പുതിയ കത്തോലിക്കാ വാർത്തകളും, വിശ്വാസത്തിനു ഉത്തേജനം നൽകുന്ന ഫീച്ചറുകളും, ലേഖനങ്ങളും ഉൾപ്പെടുത്തി മനോഹരമായി രൂപകൽപ്പന ചെയ്തിരിക്കുന്ന മരിയൻ ടൈംസ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് പ്രകാശനം ചെയ്തു. പത്രത്തിന്റെ ആദ്യ പ്രതി മരിയൻ ടിവി യുകെ ഡയറക്ടർ ബ്രദർ തോമസ് രാജന് നൽകിക്കൊണ്ടാണ് പ്രകാശനകർമ്മം നിർവഹിച്ചത്. തദവസരത്തിൽ മരിയൻ ടിവി ഡയറക്ടർ ബോർഡ് അംഗങ്ങളായ അനിൽമോൻ ജോർജ്, ലിജോ ചീരൻ, ഡോ. വെൽവിൻ ആർ.ഡി, മിനി ജോർജ്, ലിസി സാബ് എന്നിവരും സന്നിഹിതരായിരുന്നു.

ഫിലാഡൽഫിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്വീൻ മേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന മരിയൻ ടൈംസിന്റെ യുഎസ് എഡിഷൻ കഴിഞ്ഞ ഒരു വർഷമായി അമേരിക്കൻ കത്തോലിക്കാ മലയാളികൾക്കിടയിൽ പ്രിയപ്പെട്ട പ്രസിദ്ധീകരണമായി മാറിക്കഴിഞ്ഞു.

യൂറോപ്പിലെ മലയാളികളുടെ സമഗ്ര ആത്മീയ വായനയ്ക്കായി പ്രത്യേകം തയാർ ചെയ്തിരിക്കുന്ന മരിയൻ ടൈംസ്, യൂറോപ്പിലെ കത്തോലിക്കാ വാർത്തകൾക്കും, വത്തിക്കാൻ വാർത്തകൾക്കും പ്രത്യേക പ്രധാന്യം കൊടുക്കുന്നു. എല്ലാ മാസവും ഒന്നാംതീയതി പുറത്തിറങ്ങും.

ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ യു.കെ. എഡിഷന്റെ രക്ഷാധികാരിയായിരിക്കും. പ്രശസ്ത വചനപ്രഘോഷകനും, മരിയൻ ടിവിയുടെ ചെയർമാനുമായ ബ്രദർ പി.ഡി. ഡൊമിനിക് ആണ് പത്രത്തിന്റെ ചീഫ് എഡിറ്റർ. ബ്രദർ തോമസ് സാജ് ആണ് മാനേജിംഗ് എഡിറ്റർ. ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ, റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, ഫാ. ഷാജി തുമ്പേചിറിയിൽ എന്നിവരാണ് അഡ്വൈസറി ബോർഡ് അംഗങ്ങൾ. ഒപ്പം പത്രപ്രവർത്തന മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച എഡിറ്റോറിയൽ ടീമും മരിയൻ ടൈംസിന്റെ പിന്നിലുണ്ട്.



ബ്രദർ. തോമസ് സാജ് കഴിഞ്ഞ പത്തുവർഷമായി ആത്മീയ ശുശ്രൂഷാ രംഗത്ത് ഡിവോൺ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്നു. മരിയൻ പ്രയർ ഫെല്ലോഷിപ്പിന്റെ ചെയർമാൻകൂടി ആയിരുന്നു. മരിയൻ പ്രെയർ ഫെല്ലോഷിപ്പ് ഇംഗ്ലണ്ടിലെ രജിസ്ട്രേഡ് ചാരിറ്റി ഓർഗനൈസേഷൻ ആണ് (രജിസ്ട്രേഷൻ നമ്പർ 1166289).

മരിയൻ ടൈംസ് കൂടാതെ, യുഎസ് മലയാളികളും യൂറോപ്പും ഇതിനോടകം ഹൃദയപൂർവ്വം സ്വീകരിച്ചുകഴിഞ്ഞ മരിയൻ ടിവിയും ക്വീൻമേരി മിനിസ്ട്രിയുടെ സംരംഭമാണ്. ക്വീൻമേരി മിനിസ്ട്രിയിൽ നിന്നു രണ്ടു പ്രസിദ്ധീകരണങ്ങൾ കൂടി അണിയറയിൽ ഒരുങ്ങുകയാണ്. മരിയ ഭക്‌തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്ന മരിയൻ വോയ്സ് ഡിസംബറിൽ പുറത്തിറങ്ങും. സമ്പൂർണ്ണ ഇംഗ്ലീഷ് കുടുംബമാസികയായ മരിയൻ ഫോക്കസ് മാർച്ചിൽ പുറത്തിറങ്ങും.

മരിയൻ ടൈംസ് കോപ്പികൾക്ക് താഴെക്കൊടുത്തിരിക്കുന്ന ഫോൺനമ്പരിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Br. Thomas Saj, 4, Magnolia Ave, Exeter, EX2 6DVJ, UK. Email: marianministryuk@gmail.com. Ph: 0139 275 8112, 0780 9502 804. Wev: www.mariantveurope.org

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.