• Logo

Allied Publications

Europe
ഗ്ലോസ്റ്ററിൽ കാരുണ്യവർഷ സമാപനവും ക്ലിപ്റ്റൺ രൂപത സീറോ മലബാർ ഫാമിലി ഡേ ആഘോഷവും നവംബർ 19ന്
Share
ഗ്ലോസ്റ്റർ: ‘നിങ്ങളുടെ സ്വർഗസ്‌ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ’ എന്ന ആപ്തവാക്യവുമായി ഫ്രാൻസിസ് മാർപാപ്പ ആരംഭിച്ച കരുണയുടെ വിശുദ്ധ വർഷം ക്രിസ്തുരാജ തിരുനാളായ നവംബർ 20ന് സമാപിക്കുന്ന അവസരത്തിൽ ക്ലിഫ്റ്റൺ രൂപത സീറോ മലബാർ കത്തോലിക്കാ സമൂഹം നവംബർ 19ന് (ശനി) ഒരു ദിവസത്തെ നവീകരണ പരിപാടികളോടെ ഗ്ലോസ്റ്ററിൽ ആഘോഷിക്കുന്നു.

ഗ്ലോസ്റ്ററിൽ ക്രിപ്റ്റ് സ്കൂൾ ഹാളിൽ രാവിലെ ഒമ്പതിന് ജപമാല പ്രാർഥനയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിനും വികാരി ജനറാൾ ഫാ. സജി മലയിൽ പുത്തൻപുരയ്ക്കലിനും സ്വീകരണം നൽകും. തുടർന്നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യകാർമികത്വം വഹിച്ച് വചന സന്ദേശം നൽകും. CDSMCC യുടെ കീഴിലുള്ള വിവിധ സൺഡേ സ്കൂളുകളിൽ നിന്നും പത്താം ക്ലാസിൽ വിജയികളായ കുട്ടികൾക്ക് പിതാക്കന്മാർ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. രാവിലെ ഒമ്പതു മുതൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

ക്ലിഫ്ടൺ രൂപത സീറോ മലബാർ രൂപതയുടെ കീഴിലുള്ള കുർബാന കേന്ദ്രങ്ങളിലും കാരുണ്യവർഷ സംബന്ധമായ കലാപരിപാടികൾ ഉണ്ടായിരിക്കും. കാരുണ്യവർഷ സമാപന കുടുംബസമ്മേളനത്തിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ഫാ. പോൾ വെട്ടിക്കാട്ട് സ്വാഗതം ചെയ്തു.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ