• Logo

Allied Publications

Europe
യുകെ പുതിയ വീസ നനയം പ്രഖ്യാപിച്ചു; ഇന്ത്യക്കാരെ ബാധിക്കും
Share
ലണ്ടൻ: യൂറോപ്യൻ യൂണിയനു പുറത്തു നിന്നുള്ള കുടിയേറ്റം കൂടുതൽ ശക്‌തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടൻ പ്രഖ്യാപിച്ച പുതിയ വീസ ചട്ടങ്ങൾ ഇന്ത്യക്കാരെ കാര്യമായി ബാധിക്കുമെന്ന് വിലയിരുത്തൽ.

നവംബർ 24നാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ഇതു പ്രകാരം ടയർ 2 ഇൻട്രാ കമ്പനി ട്രാൻസ്ഫർ വിഭാഗത്തിൽ വീസക്ക് അപേക്ഷിക്കുന്നവരുടെ ശമ്പള പരിധി 30,000 പൗണ്ടായി ഉയർത്തിയിരിക്കുകയാണ്. നിലവിൽ ഇത് 20,800 പൗണ്ട് മാത്രമാണ്.

ബ്രിട്ടനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഐടി കമ്പനികളാണ് ഐസിടി റൂട്ട് ഏറ്റവും കൂടുതൽ ഉപയോഗിച്ചു വരുന്നത്. അതിനാൽ തന്നെ ബ്രിട്ടനിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ഐടി പ്രഫഷണലുകളെയാവും പുതിയ നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിക്കുക. ഇന്ത്യൻ ഐടി പ്രൊഫഷണലുകളിൽ 90 ശതമാനവും ബ്രിട്ടനിൽ ജോലിക്കു പോകുന്നത് ഈ വീസ പ്രകാരമാണ്.

ഞായറാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഇന്ത്യൻ സന്ദർശനം ആരംഭിക്കാനിരിക്കെയാണ് ഇരുട്ടടിയായി വീസ ചട്ടങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്. മൂന്നു ദിവസത്തെ സന്ദർശന വേളയിൽ തെരേസയ്ക്കു മുന്നിൽ ഈ വിഷയവും അവതരിപ്പിക്കപ്പെടും.

ടയർ 2 ജനറൽ കാറ്റഗറിയിൽ ശമ്പള പരിധി 25,000 പൗണ്ടായും ഉയരും. ടയർ 4 വീസയിലും നിരവധി മാറ്റങ്ങളാണ് വരുന്നത്. കുടുംബാംഗങ്ങൾക്കുള്ള ഭാഷാ പരിജ്‌ഞാന മാനദണ്ഡങ്ങളും കടുപ്പമാകും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.