• Logo

Allied Publications

Europe
യുക്മ നാഷണൽ കലാമേളക്ക് അരങ്ങൊരുങ്ങി
Share
ലണ്ടൻ: യുക്മ നാഷണൽ കലാമേളക്ക് ഇക്കുറി അരങ്ങൊരുക്കുന്നത് നവംബർ അഞ്ചിന് (ശനി) മിഡ് ലാൻസിലെ കവൻട്രിയിലെ മൈറ്റോൺ സ്കൂൾ അങ്കണത്തിലാണ്. യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത നാഴികകല്ലാണ് കഴിഞ്ഞ ഓരോ യുക്മ കലാമേളകളും. വിവിധ റീജണുകളിലായി മാറ്റുരച്ച കലാകാരന്മാരും കലാകാരികളും പിറന്ന നാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ കലാ സാംസ്കാരിക പരിപാടികൾ നിറഞ്ഞ സദസിനും പരിചയ സമ്പന്നരായ വിധികർത്താക്കളുടെയും മുമ്പിൽ അവതരിപ്പിച്ച് യോഗ്യത നേടിയാണ് യുക്മ നാഷണൽ കലാമേള വേദിയിൽ എത്തുന്നത്.

യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ ഫ്രാൻസിസ് മാത്യു ആണ് വാർവിക്കിലെ മൈട്ടൻ സ്കൂൾ അങ്കണം ഈ വർഷത്തെ യുക്മ നാഷണൽ കലാമേള വേദിയായി തിരഞ്ഞെടുത്തത്. അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ ഒഎൻവി യുടെ പേരിലാണ് യുക്മ നാഷണൽ കലാമേള അറിയപ്പെടുക.

അറുനൂറ് കലാകാരന്മാർ വിവിധ ഇനങ്ങളിലായി മാറ്റുരക്കുമെന്നു പ്രതീക്ഷിക്കുന്ന യുക്മ നാഷണൽ കലാമേള മുൻ വർഷങ്ങളെ അപേക്ഷിച്ച് പരമാവധി നേരത്തെ പരിസമാപ്തിയിൽ എത്തിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. മത്സരങ്ങൾ നിയന്ത്രിക്കുന്ന വിധികർത്താക്കളെയും നേരത്തെ മത്സരത്തിന് എത്തിച്ചേരാവുന്ന മൽസരാർഥികളെയും ചേർത്ത് പരമാവധി നേരത്തെ തന്നെ മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനം. നാല് സ്റ്റേജുകളിലായി നടക്കുന്ന മത്സരങ്ങൾ ക്രമീകരിക്കുന്നതിനും വിധി നിർണയങ്ങൾ യഥാസമയം ചെയ്യുന്നതിനും വേണ്ട ക്രമീകരണങ്ങൾ ഉറപ്പു വരുത്തിയതായി ജനറൽ കൺവീനർ അറിയിച്ചു. മുന്നൂറോളം വാഹനങ്ങൾക്ക് വിശാലമായ സ്കൂൾ പരിസരത്തായും അധികം വരുന്ന ആസ്വാദകർക്ക് സെന്ററിലും പാർക്കിംഗ് സൗകര്യമുണ്ട്. അഞ്ച് ഗ്രീൻ റൂമുകളും നാല് അധിക മുറികളും ആവശ്യാനുസരണം ഇവിടെ ലഭ്യമായിരിക്കും. ഓരോ റീജണുകൾക്ക് പൊതുവായി ആയിരിക്കും ഗ്രീൻ റൂമുകളും അനുബന്ധ മുറികളും ലഭ്യമാക്കുക. എന്നാൽ വിലപിടിപ്പുള്ള സ്വകാര്യ സാധനങ്ങളും മത്സരത്തിന് ഉപയോഗിക്കുന്ന കോസ്ട്യൂമുകളും സൂക്ഷിക്കേണ്ട പൂർണ ഉത്തരവാദിത്തം അതാത് ഉടമസ്‌ഥരുടെ ചുമതലയിൽ മാത്രമായിരിക്കും.

വന്നു ചേരുന്നവർക്കെല്ലാം പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ട സൗകര്യവും രുചികരമായ നാടൻ ഭക്ഷണം മിതമായ വിലക്ക് ലഭിക്കുന്ന റസ്റ്ററന്റുകളും ഇവിടെ ലഭ്യമായിരിക്കും. കൃത്യമായി സ്റ്റേജ് വിവരങ്ങളും നടക്കാൻ പോകുന്ന മത്സരങ്ങളും എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ പ്രദർശിപ്പിക്കുന്നതാണ്. ഏവർക്കും പ്രാപ്യമാകുന്ന രീതിയിൽ വോളന്റിയർ മാരുടെ സേവനവും ഫസ്റ്റ് എയിഡ് ബൂത്തും കലാമേള അങ്കണത്തിൽ ഉണ്ടായിരിക്കും.

യുക്മ നാഷണൽ കമ്മിറ്റി യോഗത്തിനുശേഷം നടന്ന നാഷണൽ കലാമേള കൂടിയാലോചനായോഗത്തിൽ പരമാവധി അംഗങ്ങൾ പങ്കെടുത്തു എന്നും കലാമേള ആഘോഷ കമ്മിറ്റിയെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും യുക്മ നാഷണൽ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ അറിയിച്ചു.

കലാമേളയിലേക്ക് യുകെയിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ആതിഥേയരായ യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാൻസ് റീജണൽ കമ്മിറ്റി അറിയിച്ചു.

റിപ്പോർട്ട്: അനീഷ് ജോൺ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.