• Logo

Allied Publications

Europe
ഷ്രൂഷ്ബറി രൂപത ബൈബിൾ കലോത്സവം നവംബർ 12ന്
Share
ബെർക്കിൻഹെഡ്: ഷ്രൂഷ്ബറി രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരക്കുന്ന ബൈബിൾ കലോത്സവം നവംബർ 12ന് (ശനി) ബെർക്കിൻഹെഡിൽ നടക്കും. രാവിലെ 9.30 മുതൽ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂളിൽ ആണ് മത്സരം.

രണ്ടു വേദികളിലായി 12 ഓളം ഇനങ്ങളിലായിട്ടാണ് മത്സരങ്ങൾ. രൂപതയിലെ മാഞ്ചസ്റ്റർ,ബെർക്കിൻഹെഡ്, ചെസ്റ്റർ, നോർത്ത്വിച്ച്, ടെൽഫോർഡ്, ക്രൂ, സ്റ്റോക്ക്പോർട്ട്, വിരാൽ എന്നീ ഇടവകകളിൽ നിന്നുള്ള പ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരക്കും. ഇടവക തലത്തിൽ നടന്ന മത്സരങ്ങളിൽ ആദ്യ മൂന്നു സ്‌ഥാനങ്ങളിൽ എത്തിയവർക്കാണ് മത്സരത്തിൽ പങ്കെടുക്കാനർഹത.

വിശുദ്ധ ഗ്രന്ഥ പാരായണം, പ്രസംഗം, ഭക്‌തിഗാന മത്സരം, ബൈബിൾ സ്റ്റോറി ടെല്ലിംഗ്, മോണോ ആക്ട്, ബൈബിൾ ക്വിസ്, ഫാൻസിഡ്രസ്, ഗ്രൂപ്പ് ഡാൻസുകൾ, ഗ്രൂപ്പ് സോംഗ്, സ്കിറ്റുകൾ, മാർഗംകളി തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ.

സമാപന സമ്മേളനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് ശ്രാമ്പിക്കൽ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനങ്ങൾ വിതരണം ചെയ്യും. പരിപാടിയിൽ നിരവധി വൈദിക ശ്രേഷ്‌ടരും പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി ഷ്രൂഷ്റി രൂപത സീറോ മലബാർ ചാപ്ലിൻ റവ.ഡോ.ലോനപ്പൻ അരങ്ങാശേരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ ജോഷി ജോസഫ്, ബിജു ജോർജ്, കെ.ജെ. ജോസഫ്, സൺഡേ സ്കൂൾ ഹെഡ് ടീച്ചർ സജിത്ത് തോമസ് എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ നിലവിൽ വന്നു.

വിലാസം: St. Joseph’s Catholic Primary School, Woodchurch Road Oxton, Wirral CH43 5UT.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.