• Logo

Allied Publications

Europe
കൊളോണിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപെരുന്നാൾ ആറിന്
Share
കൊളോൺ: ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭ കൊളോൺ ബോൺ ഇടവകയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 114ാം ഓർമപെരുന്നാൾ നവംബർ 5, 6 (ശനി,ഞായർ) തീയതികളിൽ കൊളോണിലെ സെന്റ് അഗസ്റ്റിനർ ആശുപത്രി ദേവാലയത്തിൽ ആഘോഷിക്കുന്നു.

ആഘോഷങ്ങൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ചെന്നൈ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യകാർമികത്വം വഹിക്കും.

ശനി വൈകുന്നേരം 5.30ന് സന്ധ്യാപ്രാർഥന, പരിശുദ്ധന്റെ നാമത്തിലുള്ള മധ്യസ്‌ഥപ്രാർഥന, ധ്യാനപ്രസംഗം എന്നിവ നടക്കും.

ഞായർ രാവിലെ 9.30 ന് പ്രഭാതനമസ്കാരവും 10.30ന് ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും രോഗികൾക്കും വാങ്ങിപ്പോയവർക്കും വേണ്ടി പ്രത്യേകം മധ്യസ്‌ഥപ്രാർഥന, റാസ, ധൂപപ്രാർഥന, ആശീർവാദം, കൈമുത്ത്, നേർച്ചവിളമ്പ്, സമൂഹവിരുന്ന് എന്നിവ നടക്കും.

ആത്മീയ ശുശ്രൂഷകളിൽ പങ്കുചേർന്ന് വിശുദ്ധന്റെ മധ്യസ്‌ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും വികാരി ഫാ. വിൽസൺ ഏബ്രഹാം സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: തോമസ് പഴമണ്ണിൽ (ട്രസ്റ്റി) 0221 962000, 0173 1017700, ജോൺ കൊച്ചുകണ്ടത്തിൽ (സെക്രട്ടറി) 02205 82915, 0163 7339681, രാജൻ കണ്ണംമണലിൽ 0228 549205, ജിത്തു കുര്യൻ 0202 69358510, ശോശാമ്മ മത്തായി 0228 680710, കാണ്ടമ്മ ഐസക് 02232 941815.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്