• Logo

Allied Publications

Europe
ഷെഫീൽഡിൽ കൃതജ്‌ഞതാ ബലി നവംബർ നാലിന്
Share
ഷെഫീൽഡ്: സീറോ മലബാർ കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭാ രൂപത ബിഷപ് മാർ ജോസഫ് ശ്രാമ്പിക്കലും ഷെഫീൽഡിൽ അജപാലന സന്ദർശനം നടത്തുന്നു.

നവംബർ നാലിന് (വെള്ളി) വൈകുന്നേരം 6.30ന് ഷെഫീൽഡ് സെന്റ് പാട്രിക്സ് ദേവാലയത്തിലെത്തുന്ന പിതാക്കന്മാർക്ക് വൈദികരും അല്മായ സമൂഹവും ചേർന്ന് ദേവാലയ അങ്കണത്തിൽ സ്വീകരണം നൽകും. തുടർന്ന് മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷപൂർവമായ സമൂഹ ദിവ്യബലി അർപ്പിക്കപ്പെടും. മാർ ജോസഫ് ശ്രാമ്പിക്കൽ, വികാരി ജനറാളന്മാരായ ഫാ. മാത്യു ചൂരപൊയികയിൽ, ഫാ. സജി മലയിൽ പുത്തൻപുര എന്നിവരെ കൂടാതെ നിരവധി വൈദികരും ദിവ്യബലിയിൽ സഹകാർമികരായിരിക്കും.

പ്രസ്റ്റൺ ആസ്‌ഥാനമായി സഭക്ക് സ്വന്തമായി രൂപത കിട്ടി അനുഗ്രഹിക്കപ്പെട്ടതിലുള്ള കൃതജ്‌ഞതാ ബലിയായിട്ടാണ് പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുക. സഭയുടെയും രൂപതയുടെയും വളർച്ചക്ക് ഏവരുടെയും പ്രാർഥനയും സഹകരണവും അഭ്യർഥിക്കുന്നതിനോടൊപ്പം മെത്രാഭിഷേക ചടങ്ങുകളും കത്തീഡ്രൽ കൂദാശ കർമങ്ങളും വൻ വിജയമാക്കിയതിലുള്ള നന്ദി പ്രകടിപ്പിക്കുന്നതിനും പുതിയ രൂപതയിലെ അത്മായരെ നേരിൽ കാണുന്നതിനുമായിട്ടാണ് മാർ ആലഞ്ചേരിയും മാർ ശ്രാമ്പിക്കലും യുകെയിൽ അജപാലന പര്യടനം നടത്തുന്നത്.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.