• Logo

Allied Publications

Europe
സ്നേഹം കൊണ്ട് സ്വിറ്റ്സർലൻഡ് മലയാളികളെ കീഴടക്കിയ ഫാ. വർഗീസ് നടയ്ക്കൽ
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ സീറോ മലബാർ സമൂഹത്തെ എകീകരിക്കുവാൻ അക്ഷീണം പ്രയത്നിച്ച ഫാ. വർഗീസ് നടയ്ക്കൽ എംഎസ്ടി സഭാ പ്രവർത്തനങ്ങളുമായി തെക്കൻ ജർമനിയിലെത്തുമ്പോൾ ഭാരിച്ച ഒരു ദൗത്യം തന്നെ ദൈവം ഏല്പിച്ചിരുന്നു എന്ന് ഒരിക്കലും കരുതിയിരുന്നില്ല.

എന്നാൽ ജർമനിയിൽ നിന്നും സ്‌ഥലമാറ്റവുമായി സ്വിറ്റ്സർലൻഡിലെത്തിയ ഫാ. വർഗീസ് നടയ്ക്കലിനെ കാത്ത് വലിയൊരു ദൈവനിയോഗമുണ്ടായിരുന്നു. തന്റെ സ്വന്തം ജനമായ സീറോ മലബാർ െരകെസ്തവരെ ഏകീകരിക്കുക എന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കുട്ടികളിലൂടെ കുടുംബങ്ങളെ നവീകരിക്കുക എന്നതിന്റെ അടിസ്‌ഥാനത്തിൽ എഗിൽ 2006 ൽ മതാധ്യാപനം ആരംഭിച്ചു. ആരംഭകാലത്ത് കുട്ടികൾ കുറവായിരുന്നുവെങ്കിലും മാതാപിതാക്കളുടെ താല്പര്യം കരുത്തായി. ജോസ് ഇടശേരിൽ, നിർമല വാളിപ്ലാക്കൽ, വിൽസൺ ചെത്തിപ്പറമ്പിൽ എന്നിവരുടെ പിന്തുണയോടെ സൺഡേ സ്കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിയന്നയിൽ നിന്നും സ്വിറ്റ്സർലൻഡിലേക്ക് ഉണ്ടായ കുടിയേറ്റം അതിന് പതിന്മടങ്ങ് കരുത്തു പകർന്നു. ഇന്ന് നൂറിലധികം വിദ്യാർഥികളും ഏറെ അധ്യാപകരുമായി സൂറിച്ചിലെ പ്രമുഖ മതബോധന കേന്ദ്രമായി എഗ് സൺഡേ സ്കൂൾ മാറിയിരിക്കുന്നു. ഇതിന് പ്രചോദനമായതാകട്ടെ, ഫാ. മാത്യു നടയ്ക്കലും.

സ്വിറ്റ്സർലൻഡിലെ വിശ്വാസികൾക്ക് വിവിധ സെന്ററുകളുടെ കീഴിലായി അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുവാൻ ഫാ. വർഗീസ് നടയ്ക്കൽ, ഫാ. തോമസ് പ്ലാപ്പള്ളി, ഫാ. സെബാസ്റ്റ്യൻ തയ്യിൽ, ഫാ. ബിനോയി കൂറ്റനാൽ, ഫാ. സണ്ണി പന്തനാഴി വടക്കേതിൽ എന്നിവരുടെ നേതൃത്വത്തിൽ ബാസലിൽ രണ്ടു കേന്ദ്രങ്ങളിലും സൂറിച്ചിൽ നാല് കേന്ദ്രങ്ങളിലും ഷാഫ് ഹൗസ്, ഓൾട്ടൻ, ആറാവ് ബേൺ, ഫ്രൈബുർഗ് എന്നീ കേന്ദ്രങ്ങളിലുമെല്ലാം മാസത്തിലൊരിക്കൽ മലയാളം കുർബാനയും പെരുന്നാളുകളും മറ്റ് ശുശ്രൂഷയും നടത്തിവരുന്നു. വളർന്നു വരുന്ന ശക്‌തമായ ഒരു വിശ്വാസ സമൂഹമായി സീറോ മലബാർ ക്രൈസ്തവരെ രൂപപ്പെടുത്തുവാൻ തങ്ങളുടെ കൂട്ടായ ശ്രമഫലമായി സാധിച്ചുവെന്നു കരുതുന്നു.

കോട്ടയം മുട്ടുചിറയിൽ പരേതരായ ചാക്കോ– ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജനിച്ച ഫാ. വർഗീസ് നടയ്ക്കൽ വാലാച്ചിറ എൽപി സ്കൂളിലും കടുത്തുരുത്തി സെന്റ് മൈക്കിൾസിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പാലാ മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ മംഗലപ്പുഴ സെമിനാരിയിൽ നിന്നും വൈദിക പഠനം പൂർത്തിയാക്കി മിഷൻ പ്രവർത്തനത്തിനായി ഉജ്‌ജയിനിൽ പോയി. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നും ഹിന്ദി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും വിക്രം സർവക ലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബി രുദവും കരസ്‌ഥമാക്കി. കല്യാൺ രൂപതയുടെ ആരംഭകാലത്ത് രൂപതക്കുവേണ്ടി പ്രവർത്തിച്ചു.

ഭരണങ്ങാനം അമ്പാറ ആസ്‌ഥാനമായുള്ള സെന്റ് തോമസ് മിഷൻ വൈദികനായ ഫാ. നടയ്ക്കൽ, 1993 ലാണ് വൈദിക സേവനത്തിനായി ജർമനിയിലെത്തിയത്. പത്ത് വർഷത്തിനുശേഷം സ്വിറ്റ്സർലൻഡിൽ കൂർ രൂപതയിലെ ഡീൽസ് ഡോർഫ് ദേവാലയത്തിൽ വികാരിയായി നിയമിതനായി. നീണ്ട പതിനാല് വർഷത്തെ സേവനത്തിനുശേഷം ഡിസംബർ അവസാനം സ്വിസിലെ മലയാളി സമൂഹത്തോട് വിടപറയുന്ന അദ്ദേഹം ശേഷിച്ച സേവനങ്ങൾക്കായി മേലധികാരികളുടെ ഉത്തരവുകൾക്കായി കാത്തിരിക്കുകയാണ്.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.