• Logo

Allied Publications

Europe
മാഞ്ചസ്റ്ററിൽ ഇടവക ദിനവും ജപമാല സമാപനവും സൺഡേ സ്കൂൾ വാർഷിക ആഘോഷങ്ങളും 30ന്
Share
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ ഇടവക ദിനവും ജപമാല സമാപനവും സൺഡേ സ്കൂൾ വാർഷിക ആഘോഷങ്ങളും ഒക്ടോബർ 30ന് (ഞായർ) നടക്കും.

ഉച്ചകഴിഞ്ഞ് ഒന്നു മുതൽ സെന്റ് ഹിൽഡാസ് ദേവാലയത്തിൽ ജപമാലയെ തുടർന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് മാർ ജോസഫ് ശ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും.

തുടർന്നു സെയിൽ കമ്യൂണിറ്റി ഹാളിൽ ചേരുന്ന പൊതുസമ്മേളനം മാർ ശ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. വിഥിൻഷോ എംപി മൈക്ക് കെയിൻ, ഷ്രൂഷ്ബറി രൂപത വികാരി ജനറാൾ ഫാ.മൈക്കിൾ ഗാനൻ ഉൾപ്പെടെ ഒട്ടേറെ വൈദികർ പരിപാടികളിൽ പങ്കെടുക്കും. ഇടവക വികാരി റവ. ഡോ. ലോനപ്പൻ അരങ്ങാശേരി ആമുഖ പ്രഭാഷണം നടത്തും. സൺഡേ സ്കൂളിൽ വിവിധങ്ങളായ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. തുടർന്ന് കലാസന്ധ്യ അരങ്ങേറും. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ കലാസന്ധ്യയുടെ ഭാഗമായിരിക്കും. വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമാപിക്കും.

പള്ളിയുടെ വിലാസം: St. Hildas Church, M22 4EF thZnbpsS hnemkw: Sale Communtiy Cetnre, Norris Road M33 2TN.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.