• Logo

Allied Publications

Europe
മെർക്കലിനെ പിന്തുണച്ച് സിഎസ്യു
Share
ബർലിൻ: ജർമനിയിൽ അടുത്ത വർഷം സെപ്റ്റംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ജർമൻ ചാൻസലർ സ്‌ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ആംഗല മെർക്കലിന് അപ്രതീക്ഷിത പിന്തുണ. അവരുടെ പാർട്ടിയായ സിഡിയുവിന്റെ സഹോദര പാർട്ടിയാണെങ്കിലും അഭയാർഥി നയത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്ന സിഎസ്യുവാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

ചാൻസലർ സ്‌ഥാനത്തേയ്ക്ക് മെർക്കൽ ഇനിയും മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പൂർണ പിന്തുണ നൽകുമെന്നാണ് പാർലമെന്റായ ബുണ്ടസ്ടാഗിലെ സിഎസ്യു നേതാവായ ഗെർഡ് ഹാസൽഫെൽറ്റ് പറയുന്നത്.

സിഡിയുവും സിഎസ്യുവും ഒരുമിച്ചു നിന്നപ്പോഴേ ജർമനിയിൽ വിജയം നേടിയിട്ടുള്ളൂ. ഇനിയും അങ്ങനെ തന്നെയാവും മുന്നോട്ടു പോവുക. ശേഷിക്കുന്ന ചില അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ എന്നും ഹാസൽഫെൽറ്റ് പറഞ്ഞു

1950 കൾ മുതൽ ബവേറിയയിലെ ഏറ്റവും ശക്‌തമായ രാഷ്ര്‌ടീയ പാർട്ടിയാണ് സിഎസ്യു. പാർട്ടി ചീഫ് ഹോർസ്റ്റ് സീഹോഫറും മെർക്കലുമായിട്ടുള്ള അഭിപ്രായവ്യത്യാസത്തിലും അയവുവന്നിട്ടുണ്ട്. ഇതും മെർക്കലിന്റെ സ്‌ഥാനാർഥിത്വത്തിനുള്ള ആക്കം കൂട്ടിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാൽ മെർക്കൽ നാലാമൂഴത്തിലും ചാൻസലർ പദവി നേടുന്ന രണ്ടാമത്തെ വ്യക്‌തിയായിരിക്കും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്