• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡിൽ സ്ത്രീകളുടെ പെൻഷൻ പ്രായം 65 വയസായി ഉയർത്തി
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിൽ സ്ത്രീകളുടെ പെൻഷൻ പ്രായം 65 വയസാക്കുവാൻ തീരുമാനിച്ചു. പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ ശക്‌തമായ എതിർപ്പിനെ മറികടന്നാണു സ്ത്രീകളുടെ പെൻഷൻ പ്രായം ഉയർത്തുവാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇടതുപക്ഷത്തിന്റെ ശക്‌തമായ വാദഗതികളെ നിരസിച്ചാണു പെൻഷൻ പ്രായം ഉയർത്തിയത്. പെൻഷൻ പ്രായത്തിൽ സ്ത്രീ –പുരുഷ സമത്വം കൊണ്ട് വലിയ അർഥമില്ല. ജീവിതകാലം മുഴുവൻ സ്ത്രീ ജോലി ചെയ്യാൻ വിധിക്കപ്പെട്ടിരിക്കുന്നു. അതായത് വീട്ടിലും പുറത്തും ഇരട്ടി വേലയാണ് ഇതുമൂലം അവർക്കുണ്ടാകുന്നെന്നും തുല്യമല്ലാത്ത ശമ്പളവുമാണ് പെൻഷനു പോകുമ്പോൾ സ്ത്രീകൾക്ക് ലഭിക്കുന്നതെന്നും സോഷ്യലിസ്റ്റ് പാർട്ടി നേതാവ് യവോന ഫെറി പറഞ്ഞു. പെൻഷൻ പ്രായത്തെ എതിർത്തുകൊണ്ട് സംസാരിച്ച ഗ്രീൻ പാർട്ടി വക്‌താവ് ക്രിസ്റ്റീനെ ഹേസലർ പെൻഷൻ പ്രായം ഉയർത്തുന്നതിനേക്കാൾ അടിയന്തിരമായി ചെയ്യേണ്ടത് ശമ്പള വ്യവസ്‌ഥകളുടെ ഏകീകരണമാണെന്ന് വ്യക്‌തമാക്കി.

എന്നാൽ സ്ത്രീകൾ പകുതിയോളം പെൻഷൻ ഫണ്ടിലേക്കടയ്ക്കുമ്പോൾ നേരത്തെ പെൻഷൻ പറ്റുന്നതുമൂലം മൂന്നിലൊന്നു ഭാഗം മാത്രമാണു അവർക്ക് ലഭിക്കുന്നതെന്നു സെബാസ്റ്റ്യൻ ഫ്രാങ്ക്നർ പറഞ്ഞു. 62 വയസുമുതൽ സ്ത്രീകൾക്ക് വിരമിക്കാമെങ്കിലും പെൻഷൻ ഫണ്ടിലേക്കുള്ള തുക മൂന്നു വർഷം കൂടി അടയ്ക്കേണ്ടി വരും. 65 വയസാണ് പെൻഷൻ പ്രായമെങ്കിലും 70 വയസാണ് ഒരു ജീവനക്കാരനു പരമാവധി ജോലി ചെയ്യാവുന്ന കാലയളവ്.

200 അംഗ പാർലമെന്റിൽ 137 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 57 പേർ എതിർത്ത് വോട്ട് ചെയ്തു. രാജ്യത്തെ ജനസംഖ്യയിൽ മൂന്നിലൊന്ന് 2050 ഓടുകൂടി പെൻഷൻ പറ്റും. സ്ത്രീകളുടെ പെൻഷൻ പ്രായം ഉയർത്തുന്നതിലൂടെ രാജ്യത്തിന് 1.2 ബില്യൻ ഫ്രാങ്ക് 2030 വരെ ലാഭിക്കുവാനാകും. ആഭ്യന്തര മന്ത്രി അലൈൻ ബെർസെറ്റ് വോട്ടെടുപ്പിന് മുമ്പ് പാർലമെന്റിൽ വ്യക്‌തമാക്കിയതാണിത്.

സ്ത്രീകളുടെ നടുവിൽ അമിത ഭാരം കയറ്റിയല്ല സർക്കാർ ലാഭമുണ്ടാക്കേണ്ടതെന്നും 55 മുതൽ 63 വയസുവരെയുള്ളവരെയാണ് ഈ നിയമം നടപ്പാക്കുമ്പോൾ ദോഷകരമായി ബാധിക്കുന്നതെന്നും വോ
ന്ന ഫെറി പറഞ്ഞു. സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ ആയുസുള്ളതുകൊണ്ട് അവരുടെ ജീവിതം സന്തോഷകരമാക്കുവാൻ കൂടുതൽ കാലം ജോലി ചെയ്യേണ്ടി വരുമെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. പാർലമെന്റിന്റെ രണ്ടു സഭകളിലും പാസായ ബിൽ ഇനി ജനഹിതമറിയുന്നതിനായി (ഡയറക്റ്റ് ജനാധിപത്യം) റഫറൻഡം നടത്തി നിയമമാക്കും.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്