• Logo

Allied Publications

Europe
സേതുമാധവന്റെ പാണ്ഡവപുരം ജർമൻ പതിപ്പ് പ്രകാശനം ചെയ്തു
Share
ഫ്രാങ്ക്ഫർട്ട്: മലയാള നോവൽ സാഹിത്യ ലോകത്തെ അതുല്യ പ്രതിഭ എ. സേതുമാധവന്റെ ‘പാണ്ഡവപുരം’ എന്ന മലയാളം നോവലിന്റെ ജർമൻ പരിഭാഷ ഫ്രാങ്ക്ഫർട്ടിലെ അന്തരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.

തിരൂർ മലയാള സർവകലാശാലയുടെ ഹാൾ 6.0 പവലിയനിൽ നടന്ന ചടങ്ങിൽ മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ജയകുമാർ ഐഎഎസ് നോവലിന്റെ പ്രകാശനകർരം നിർവഹിച്ചു. ജർമൻ പ്രസാധകരും മലയാളി സുഹൃത്തുക്കളും എഴുത്തുകാരും ചടങ്ങിൽ പങ്കെടുത്തു.

നാലു പതിറ്റാണ്ട് മുമ്പ് രചിച്ച നോവലാണ് പാണ്ഡവപുരം. ഇന്ത്യയിലെ ഏഴു ഭാഷകളിലേയ്ക്ക് ഈ നോവൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പതിപ്പിൽ നിന്നും സലോമി ഹൈൻ ആണ് ജർമൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഹൈഡൽബർഗിലെ ദ്രൗപതി ഫെർലാഗ് ആണ് ജർമൻ പരിഭാഷയുടെ പ്രസാധകർ.

തിരൂർ എഴുത്തച്ഛൻ മലയാള സർവകലാശാല തിരഞ്ഞെടുത്ത 80 മലയാള സാഹിത്യകൃതികൾ ജർമൻ ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തു പ്രസിദ്ധീകരിക്കുന്ന പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാണ്ഡവപുരത്തിന്റെ പരിഭാഷ നടത്തിയത്. ഈ വർഷം അവസാനത്തോടെ ടർക്കിഷ് ഭാഷയിലേയ്ക്കും വിവർത്തനം ചെയ്യപ്പെടുന്ന നോവൽ ഫ്രഞ്ച് ഭാഷയിലും വൈകാതെ പുറത്ത് വരും.

പാണ്ഡവപുരം ജർമൻ പരിഭാഷാ വേളയിൽ ജോസ് പുന്നാംപറമ്പിൽ, ഡി.സി. ബുക്സ് രവി, *ബിംഗൻ യൂണിവേഴ്സിറ്റി ഓറിയന്റൽ സ്റ്റഡീസ് മേധാവി പ്രഫ. ഹൈക്കെ ഓബർലിൻ, ദ്രൗപതി ഫെർലാഗിലെ ക്രിസ്റ്റ്യാൻ വൈസ്, ഡോ. അന്നക്കുട്ടി ഫിൻഡൈസ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ജോർജ് ജോൺ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.