• Logo

Allied Publications

Europe
കവൻട്രിയിൽ യുക്മ ദേശീയ നിർവാഹക സമിതി യോഗവും കലാമേള ആഘോഷ കമ്മിറ്റിയും ഒക്ടോബർ 23ന്
Share
ലണ്ടൻ: യുക്മ ദേശീയ നിർവാഹക സമിതി യോഗം ഒക്ടോബർ 23ന് (ഞായർ) കവൻട്രി ഷിൽട്ടൺ വില്ലേജ് ഹാളിൽ ചേരും. രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തിൽ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു അധ്യക്ഷത വഹിക്കും. യുക്മ ദേശീയ ഭാരവാഹികളും റീജണൽ പ്രസിഡന്റുമാരും നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും.

യോഗത്തിൽ ദേശീയ ട്രഷറർ ഷാജി തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് കലാമേള ജനറൽ കൺവീനർ മാമ്മൻ ഫിലിപ്പ് ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങൾ വിശദീകരിക്കും. ഇതര സംഘടനാ കാര്യങ്ങളും വിഷയത്തിന്റെ മുൻഗണനാക്രമം അനുസരിച്ചു യോഗത്തിൽ ചർച്ച ചെയ്യപ്പെടും.

നവംബർ അഞ്ചിന് നടക്കുന്ന ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും വിപുലമായ കലാമേള സംഘാടക സമിതി രൂപീകരിക്കുന്നതിനുമായുള്ള ആഘോഷകമ്മിറ്റി ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും. യുക്മ ദേശീയ നിർവാഹക സമിതി അംഗങ്ങളോടൊപ്പം ദേശീയകലാമേള ആതിഥേയരായ മിഡ്ലാൻഡ്സ് റീജണിന്റെയും കവൻട്രി കേരള കമ്യൂണിറ്റിയുടെയും നേതാക്കളും പ്രവർത്തകരും ഒപ്പം മിഡ്ലാൻഡ്സ് റീജണിലെ ഇതര അംഗ അസോസിയേഷൻ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം അറിയിച്ചു.

യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജണൽ പ്രസിഡന്റ് ജയകുമാർ നായരുടെ നേതൃത്വത്തിൽ ഡിക്സ് ജോർജ്, സുരേഷ് കുമാർ, പോൾസൺ മത്തായി, ജോൺസൻ യോഹന്നാൻ തുടങ്ങിയവർ യോഗത്തിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

വിലാസം: Shilton Village Hall, Wood Lane, Shilton, Covetnry CV7 9JZ.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്