• Logo

Allied Publications

Europe
കരിങ്കുന്നം കുടുംബ സംഗമം ഒക്ടോബർ 14, 15, 16 തീയതികളിൽ
Share
ലണ്ടൻ: കരിങ്കുന്നം സംഗമം ഒക്ടോബർ 14, 15, 16 തീയതികളിൽ ഡെർബിയിലുള്ള ഡെസ്റ്റോൺ കോളജ് പ്രിപ്പറേഷൻ സ്കൂളിൽ അരങ്ങേറും.

യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന 120ഓളം കുടുംബങ്ങൾ മൂന്നു ദിവസത്തെ സംഗമത്തിൽ പങ്കെടുക്കും.

14നു (വെള്ളി) രജിസ്ട്രേഷനോടെ തുടക്കം കുറിക്കുന്ന പരിപാടിയിൽ ഫാ. ഫിലിപ്പ് കുഴിപറമ്പിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്നു പൊതുസമ്മേളനവും വിവിധ കലാപരിപാടികളും നടക്കും. ചടങ്ങിൽ കുടുംബ ഡയറക്ടറിയുടെ പ്രകാശനവും ജിസിഎസ്ഇ , എലെവൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും നടക്കും.

പ്രശസ്ത ധ്യാനഗുരുവും കപ്പൂച്ചിൻ സഭാംഗവുമായ ഫാ. ജോൺ ചൊള്ളാനിയിൽ സംഗമത്തിൽ പങ്കെടുക്കും.

സംഗമത്തോടനുബന്ധിച്ചു നടത്തുന്ന ബാഡ്മിന്റൺ മത്സരവും അരങ്ങേറും. ജേതാക്കൾക്ക് തോമസ് ഉലഹന്നാൻ സ്പോൺസർ ചെയ്ത സി.എം. ജോസഫ് ചക്കുങ്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നൂറു പൗണ്ട് കാഷ് അവാർഡും രണ്ടാം സ്‌ഥാനക്കാർക്ക് ഷെറിൻ കണിയാർകുഴി സ്പോൺസർ ചെയ്ത എവർറോളിംഗ് ട്രോഫിയും 50 പൗണ്ട് കാഷ് പ്രൈസും സമ്മാനമായി ലഭിക്കും. കൂടാതെ മികച്ച കളിക്കാരനുള്ള ട്രോഫിയും മത്സരത്തിന്റെ പ്രത്യേകതയാണ്.

സംഗമത്തിന്റെ മുന്നോടിയായി തൊടുപുഴ എംഎൽഎയും മുൻ മന്ത്രിയുമായ പി.ജെ. ജോസഫ്, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബീന ബിജു, കരിങ്കുന്നം ഇടവക വികാരി ഫാ. തോമസ കരിമ്പുംകാലായിൽ, ഫാ. ജോസഫ് മുണ്ടുനടയിൽ, ഫാ. ജോസഫ് മേലേടം തുടങ്ങിയവർ ആശംസകൾ നേർന്നു.

വിവരങ്ങൾക്ക്: ജയിംസ് കാവനാൽ 07800 606637, പ്രിൻസ് മോൻ മാത്യു 07939 490161.

വിലാസം: Destone College Preparation School, Small WooD Manor UTTO XETER, ST14 8 NS.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.