• Logo

Allied Publications

Europe
കൊളോൺ കേരള സമാജം ഓണം ആഘോഷിച്ചു
Share
കൊളോൺ: ജർമനിയിലെ കൊച്ചുകേരളം എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊളോണിൽ മുപ്പത്തിമൂന്നു വർഷം പിന്നിട്ട കേരള സമാജം തിരുവോണം ആഘോഷിച്ചു.

കൊളോൺ വെസ്ലിംഗ് സെന്റ് ഗെർമാനൂസ് ദേവാലയ ഓഡിറ്റോറിയത്തിൽ ശനി വൈകുന്നേരം ആറിന് ഗയോർഗ് ഗോലാന്റ് എംഎൽഎ, കൊളോൺ ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, തിരുവനന്തപുരം കാന്താരി ഫൗണ്ടേഷൻ ഡയറക്ടർ ക്രോണൻബെർഗ്, സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ട്രഷറർ ഷീബ കല്ലറയ്ക്കൽ, ജനറൽ സെക്രട്ടറി ഡേവീസ് വടക്കുംചേരി, റിയ ജോർജ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

മാത്യു പാറ്റാനിയുടെ തിരുവോണ ഗാനാലാപനത്തോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. അമ്മിണി കോയിക്കര കോ ഓർഡിനേറ്റ് ചെയ്ത് ഏലിയാക്കുട്ടി ഛദ്ദ നേതൃത്വം നൽകിയ ഡ്യൂസൽഡോർഫ് ഫ്രൈസൈറ്റ് ഗ്രൂപ്പിന്റെ ലേബലിൽ മേരി വില്യംസ്, ഫിലോ തടത്തിൽ, മേരി ക്രീഗർ, നിക്കോൾ നാൽപ്പാട്ട്, സാറാമ്മ ജോസഫ്, അന്നക്കുട്ടി നാൽപ്പാട്ട് എന്നിവരുടെ തിരുവാതിരകളിയെ തുടർന്ന് ജോൺ പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ താളമേളങ്ങളുടെയും താലപ്പൊലിയുടെയും പുലികളിവീരന്മാരുടെയും പരിവാരങ്ങളുടെയും അകമ്പടിയോടുകൂടി എഴുന്നള്ളിയ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. മാവേലിയായി ജേക്കബ് കണ്ണമ്പുഴ വേഷമിട്ടു.

റീന പാലത്തിങ്കലൽ അവതരിപ്പിച്ച നൃത്തം, ബോളിവുഡ് ഡാൻസ്, മോനിക്ക ലാംഗറിന്റെ ബോളിവുഡ് ഡാൻസ്, ജർമൻകാരായ മോനിക്കയും ക്രിസ്റ്റീന ഗൈസ്റ്റും കൂടി സ്വന്തം കോറിയോഗ്രാഫിയിലൂടെ അവതരിപ്പിച്ച അക്രോയോഗ നൃത്തം, വില്യം പത്രോസ്, മേരി വില്യം എന്നിവരുടെ നാടോടി നൃത്തം, ജോസ് കവലേച്ചിറയുടെ ഗാനാലാപനം, രുചി ചദ്ദയുടെ ബോളിവുഡ് നൃത്തം എന്നിവ ആഘോഷത്തിന് കൊഴുപ്പുകൂട്ടി. തങ്കരാജ്, കലാശ്രീ, സുനന്ദ എന്നിവർ ഒരുക്കിയ കലാ ഗ്രൂപ്പിന്റെ പൂക്കളവും കാര്യാമഠം ജയിംസ് – റോസമ്മ ദമ്പതികൾ ഒരുക്കിയ സസ്യഫലപ്രദർശനവും വിഭവസമൃദ്ധമായ ഓണസദ്യയും തിരുവോണത്തിന്റെ ഭാഗമായിരുന്നു.

സമാജം സംഘടിപ്പിച്ച ഒൻപതാമത് കർഷകശ്രീ പട്ടവും ഓണത്തോടനുബന്ധിച്ച് നടത്തിയ കൊളോൺ പൊക്കാൽ (ട്രോഫി) ചീട്ടുകളി മൽസരത്തിലെ വിജയികൾക്കുള്ള ട്രോഫികളും സമ്മാനിച്ചു.

ഗയോർഗ് ഗോലാന്റ് എംഎൽഎ, ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ക്രോണൻബെർഗ്, കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ജനറൽ സെക്രട്ടറി ഡേവീസ് വടക്കുംചേരി എന്നിവർ പ്രസംഗിച്ചു. കൾച്ചറൽ സെക്രട്ടറി ജോസ് കുമ്പിളുവേലിൽ, റിയാ ജോർജ് എന്നിവർ പരിപാടികൾ മോഡറേറ്റ് ചെയ്തു.

സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്റ്), പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട് (ജോയിന്റ് സെക്രട്ടറി) എന്നിവരെ കൂടാതെ റോസമ്മ, ജയിംസ് കാര്യാമഠം, മോളി നെടുങ്ങാട്, മേരി പുതുശേരി, അമ്മിണി കോയിക്കര, സാലി ചിറയത്ത്, ഷീന കുമ്പിളുവേലിൽ, എൽസി വടക്കുംചേരി, ജോയൽ കുമ്പിളുവേലിൽ, നിക്കോ പുതുശേരി, ജോസ് കല്ലറയ്ക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.