• Logo

Allied Publications

Europe
മാഞ്ചസ്റ്റർ ക്നാനായ പള്ളിയിൽ വിബിഎസ്
Share
മാഞ്ചസ്റ്റർ: സെന്റ് ജോർജ് ക്നാനായ ചർച്ചിന്റെ ഈ വർഷത്തെ വിബിഎസ് ഒക്ടോബർ 28, 29, 30 തീയതികളിലായി നടക്കും.

ഇടവകയിലെ സൺഡേ സ്കൂളിന്റെ നേതൃത്വത്തിലാണ് വിബിഎസ്. കഴിഞ്ഞവർഷം നടത്തിയ വിബിഎസിന് ഇടവകയിലേയും മാഞ്ചസ്റ്ററിലേയും സമീപ പ്രദേശങ്ങളിൽ നിന്നുമൊക്കെയായി നൂറുകണക്കിന് കുട്ടികൾ അവധിക്കാലം ചെലവഴിക്കുവാനായി എത്തിച്ചേർന്നിരുന്നു.

ടോപ് അപ്പ് യുവർ ഫേയ്ത്ത് എന്നുള്ള തീം ആസ്പദമാക്കിയാണ് ഈ വർഷത്തെ വിബിഎസ്. മാഞ്ചസ്റ്റർ ടാബോർ മാർത്തോമ ഇടവക വികാരി ഫാ. അലക്സാണ്ടർ തരകൻ മുഖ്യാതിഥിയായിരിക്കും.

28ന് രാവിലെ 9.30ന് ആരംഭിക്കുന്ന ക്ലാസുകൾ 30ന് ഇടവക വികാരി ഫാ. സജി ഏബ്രഹാമിന്റെ വിശുദ്ധ കുർബാനയോടെ സമാപിക്കും. സമാപന സമ്മേളനത്തിൽ ഇടവകയിലെ ജിസിഎസ്സി, എ ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകി സമ്മാനിക്കും.

വിബിഎസിന് എത്തിച്ചേരുന്ന കുട്ടികൾക്ക് താമസ സൗകര്യം ഉണ്ടായിരിക്കുമെന്ന് സൺഡേ സ്കൂൾ ഭാരവാഹികൾ അറിയിച്ചു. മൂന്നു ദിവസമായി നടക്കുന്ന പരിപാടിയിലേക്ക് എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും സൺഡേ സ്കൂൾ ഭാരവാഹികളും അറിയിച്ചു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​