• Logo

Allied Publications

Europe
മാർ ജോസഫ് സ്രാമ്പിക്കൽ നോർത്താംപ്ടൺ, നോട്ടിംഗ്ഹാം രൂപതകളിൽ സന്ദർശനം നടത്തി
Share
ലണ്ടൻ: പ്രസ്റ്റൺ ആസ്‌ഥാനമാക്കി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ യുകെ പര്യടനം വിജയകരമായി തുടരുന്നു. നോട്ടിംഗ്ഹാം, നോർത്താംപ്ടൺ രൂപതകളിൽ കഴിഞ്ഞ ദിവസം നടത്തിയ സന്ദർശനം വൻ വിജയമായിരുന്നു.

നോർത്താംപ്ടൺ രൂപത സന്ദർശനാർഥം ഡെസ്റ്റണിലെത്തിയ മാർ സ്രാമ്പിക്കലിനെ ഫാ. ബെന്നി വലിയവീട്ടിൽ എംഎസ്എഫ്എസ്, ഫാ. പ്രിൻസ് എംഎസ്എഫ്എസ്, ഫാ. ബെന്നി മരങ്ങോലിൽ എംഎസ്എഫ്എസ്, ഫാ. ഷൈജു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. രൂപതയിലെ സീറോ മലബാർ സഭാ പ്രവർത്തനങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു.

ഉച്ചകഴിഞ്ഞ് നോട്ടിംഗ്ഹാമിലെത്തിയ മാർ സ്രാമ്പിക്കലിനെ സീറോ മലബാർ ചാപ്ലിൻ ഫാ. ബിജു കുന്നയ്ക്കാട്ടും കമ്മിറ്റിയംഗങ്ങളും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. ഡർബി കത്തോലിക്കാ കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചും പ്രതിനിധികൾ നിയുക്‌ത മെത്രാനെ സന്ദർശിച്ചു. തുടർന്നു നോട്ടിംഗ്ഹാം ബിഷപ് പാട്രിക് മക്കിനിയുമായി മാർ സ്രാമ്പിക്കൽ കൂടിക്കാഴ്ച നടത്തി. തുടർന്ന് നോട്ടിംഗ്ഹാം ഗുഡ്ഷെപ്പേർഡ്, അർനോൾഡ് ഇടവക ദേവാലയം സന്ദർശിച്ച് വികാരി ഫാ. ഫിലിപ്പ് ഷോമെക്കുമായും ആശയവിനിമയം നടത്തി. വൈകുന്നേരം ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിലെത്തിയ മാർ സ്രാമ്പിക്കലിനെ ഇടവക വികാരി ഫാ. പോൾ നെല്ലിക്കുളവും ഇടവകാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഇടവക ജനങ്ങളുമായി ആശയവിനിമയത്തിനു സമയം കണ്ടെത്തിയശേഷം ഇന്നലെ നടന്ന ചാപ്ലൈൻസി ഡേയിൽ പങ്കെടുക്കുന്നതിനായി ബർമിംഗ്ഹാമിലേക്ക് തിരിച്ചു.

പെട്ടെന്നുള്ളതാണെങ്കിലും അതാതു രൂപതകളിലെ പിതാക്കന്മാരെ കാണുവാനും സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ നേരിട്ടു മനസിലാക്കാൻ സാധിക്കുന്നതും തന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാവുമെന്ന് നിയുക്‌ത മെത്രാൻ പ്രത്യാശ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച ലീഡ്സ് രൂപതയിൽ നടത്തിയ സന്ദർശനവും ഏറെ ഉന്മേഷം പകരുന്നതായിരുന്നുവെന്ന് മാർ സ്രാമ്പിക്കൽ സൂചിപ്പിച്ചു.

അതേസമയം ഈ വരുന്ന ആഴ്ചകളിൽ ദേവാലയത്തിൽ വായിക്കുന്നതിനായി കർദ്ദിനാൾ ജോർജ് ആലഞ്ചേരി പുതിയ ഇടയലേഖനം നൽകിയിട്ടുണ്ട്. പുതിയ രൂപത സ്‌ഥാപനത്തെക്കുറിച്ചും മെത്രാന്മാരുടെ നിയമനങ്ങളെക്കുറിച്ചുമാണ് മുഖ്യമായും പ്രതിപാദിക്കുന്നത്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ മെത്രാഭിഷേകത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ജനറൽ കൺവീനർ ഫാ. തോമസ് പാറയടിയിലും ജോയിന്റ് കൺവീനർ ഫാ. മാത്യു ചൂരപ്പൊയ്കയിലും അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.