• Logo

Allied Publications

Europe
ലസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഓണാഘോഷം അവിസ്മരണീയമായി
Share
ലണ്ടൻ: ലസ്റ്റർ കേരള കമ്യൂണിട്ടിയുടെ പതിനൊന്നാമാത് ഓണാഘോഷം ജഡ്ജ്മെടോ കമ്യൂണിറ്റി കോളജിൽ ആഘോഷിച്ചു.

ഓണസദ്യയോടെ ആഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചു. പൊതു സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന മാവേലിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. ലസ്റ്റർ സിറ്റി കൗൺസിൽ മുൻ മേയർ പോൾ വെസ്റ്റ്ലിയും ആനന്ദ് ടിവി ഏഷ്യാനെറ്റ് യൂറോപ്പ് മാനേജിംഗ് ഡയറക്ടർ എസ്. ശ്രീകുമാറും ചേർന്ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എൽകെസി പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് ജോൺ, ട്രഷറർ ബിജു പോൾ എന്നിവർ പ്രസംഗിച്ചു.

ജിസിഎസ്സി പരീക്ഷയിൽ ഉന്നത വിജയം നേടിയ രേഷ്മക്ക് പോൾ വെസ്റ്റ് ലിയും ലെസ്റ്റർ കേരള കമ്യൂണിറ്റി കലോത്സവത്തിന് പ്രത്യേക പ്രോത്സാഹന പുരസ്കാരം നേടിയ എയ്ഞ്ചൽ പോൾജിക്ക് എസ്. ശ്രീകുമാറും കലോത്സവം കലാപ്രതിഭ മേവിൻ അഭിലാഷിന് എൽകെസി പ്രസിഡന്റ് ജോർജ് മാത്യുവും കലാതിലകം ലിസ ജിമ്മിന് മാവേലിയും പുരസ്കാരങ്ങൾ സമ്മാനിച്ചു. ലസ്റ്റർ കേരള കമ്യൂണിറ്റി കലോത്സവത്തിന്റെ സമ്മാനങ്ങൾ കലോത്സവ കോ ഓർഡിനേറ്റർ അജയ് പെരുംപാലത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലെസ്റ്റർ കോംപ്ലിമെന്ററി സ്കൂളിന്റെ നേതൃത്വത്തിൽ എൽകെസി വൈസ് പ്രസിഡന്റ് ജോസ്ന ജോസഫ് ഓഫാൽ ഗ്രേഡ് നേടിയ കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

തുടർന്നു ലസ്റ്റർ കേരള കമ്യൂണിറ്റി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെ കലാപരിപാടികൾക്കു തുടക്കമായി. വള്ളം കളി, ഭരതനാട്യം, സ്കിറ്റ്, എൽകെസി ഡാൻസ് സ്കുളിലെ കുട്ടികളുടെ നൃത്ത പരിപാടികൾ തുടങ്ങിയവ ഓണാഘോഷത്തിനു മാറ്റു കൂട്ടി.

ലസ്റ്റർ കേരള കമ്യൂണിട്ടി വൈസ് പ്രസിഡന്റ് ജോസ്ന ജോസഫ്, ജോയിന്റ് സെക്രട്ടറി ജോർജ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ ടെലസ്മോൻ തോമസ്, ആന്റോ ആന്റണി, ജിൻസി ജസ്റ്റിൻ തുടങ്ങിയവർ പരിപടികൾക്കു നേതൃത്വം നൽകി.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ