• Logo

Allied Publications

Europe
ഫൈൻ ആർട്സ് ഇന്ത്യ വിയന്നയുടെ ഉത്സവ് 2016ന് ഉജ്‌ജ്വല സമാപനം
Share
വിയന്ന: ഓസ്ട്രിയയിലെ മലയാളി സംഘടനയായ ഫൈൻ ആർട്സ് ഇന്ത്യ വിയന്നയുടെ ‘ഉത്സവ് 2016’ സാംസകാരിക പരിപാടികൾക്കും ഓണാഘോഷങ്ങൾക്കും ഉജ്‌ജ്വല സമാപനം.

വിയന്നയിലെ കഗ്രാനിലുള്ള ഹൗസ് ദേർ ബെഗെഗ്നുങിൽ നടന്ന സംസ്കാരിക സമ്മേളനം ആർട്സ് ക്ലബ് സെക്രട്ടറി ബിൻസി അഞ്ചേരിയുടെ ആമുഖത്തോടുകൂടി ആരംഭിച്ചു. പ്രസിഡന്റ് ജോൺസൺ ചേലപ്പുറത്ത്, തോമസ് കാരയ്ക്കാട്ട് എന്നിവർ സംസാരിച്ചു. കലാ സന്ധ്യക്ക് മുന്നോടിയായി വിശുദ്ധ മദർ തെരേസയെ അനുസ്മരിക്കുകയും മദറിന്റെ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്ന അവതരണവും ഭാരതത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യദിനാചരണവും നടത്തി. അതേസമയം മൺമറഞ്ഞ മലയാളത്തിന്റെ പ്രിയ കലാകാരൻ കലാഭവൻ മണിയുടെ സിനിമ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രദർശനവും അനുസ്മരണവും നടന്നു.

ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുഹൈൽ അജാസ് ഖാൻ മുഖ്യാതിഥിയായിരുന്നു. വിയന്ന നഗരത്തിൽ നിന്നുള്ള എംഎൽഎ സഫക് ആക്കെ പ്രഭാഷണം നടത്തി.

തുടർന്നു നടന്ന കലാ സന്ധ്യ ഭരതനാട്യവും തിരുവാതിരയും കേരളത്തിൽ നിന്നുള്ള സംഗീത ശില്പവും സമന്വയിപ്പിച്ച് ആരംഭിച്ചു. ഓസ്ട്രിയയിൽ നിന്നുള്ള കലാകാരന്മാരുടെ നൃത്തവും തായ്ലൻഡ് നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യുവതികളുടെ പരമ്പരാഗത നൃത്തവും അരങ്ങേറി. സംഘടനയിലെ കുട്ടികളും യുവാക്കളും ചേർന്ന് അവതരിപ്പിച്ച കലാപരിപാടികളും മലയാളികളുടെ രണ്ടാം തലമുറയിൽ നിന്നുള്ള കുട്ടികൾ സംഘടിപ്പിച്ച നൃത്തനൃത്യങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ജൻസീറും ഓസ്ട്രിയക്കാരിയായ മിറിയവും അവതാരകരായിരുന്നു. നിരവധി സമ്മാനങ്ങൾ ഉൾകൊള്ളിച്ചു നടത്തിയ തമ്പോല മത്സരവും ആഘോഷത്തിന്റെ മാറ്റുകൂട്ടി. പോയ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫൈൻ ആർട്സ് ഇന്ത്യ ഈ വർഷം ആദ്യമായി നാടകം അവതരിപ്പിച്ചു. ഷാജി ചേലപ്പുറത്തും ജി. ബിജുവും സംയുക്‌തമായി സംവിധാനം ചെയ്ത പൊയ്മുഖങ്ങൾ നല്ലൊരു സന്ദേശത്തോടെയാണ് അവസാനിച്ചത്. ജനറൽ സെക്രട്ടറി സോജി മതുപ്പുറത്ത് നന്ദി പറഞ്ഞു. മലയാള സിനിമയുടെ വളർച്ച പ്രതിപാദിക്കുന്ന ഫൈൻ ആർട്സ് മെഗാ മിക്സിനുശേഷം ദേശിയ ഗാനത്തോടുകൂടി ഉത്സവ് 2016ന് തിരശീല വീണു.

റിപ്പോർട്ട്: ജോബി ആന്റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്