• Logo

Allied Publications

Europe
ഡബ്ല്യുഎംസി കോർക്കും പ്രവാസി മലയാളി അസോസിയേഷനും സംയുക്‌തമായി ഓണം ആഘോഷിച്ചു
Share
കോർക്ക്: അയർലൻഡിലെ കോർക്കിൽ ഡബ്ല്യുഎംസി കോർക്കും പ്രവാസി മലയാളി അസോസിയേഷനും സംയുക്‌തമായി മൂന്നാം തവണയും ഓണം ആഘോഷിച്ചു.

ടോഗർ സെന്റ് ഫിൻ ബാർ ഹർലിംഗ് ആൻഡ് ഫുട്ബോൾ ക്ലബ്ബിൽ രാവിലെ ഒമ്പതിന് കുട്ടികളുടെ മത്സരങ്ങളോടെ പരിപാടികൾക്കു തുടക്കമായി. തുടർന്നു സ്മിത സാജന്റെ നേതൃത്വത്തിൽ അത്തപൂക്കളം ഒരുക്കി. വടംവലി മത്സരത്തിൽ വിൽട്ടൻ ഈഗിൾസ് ജേതാക്കളായി. തുടർന്നു ഡബ്ലിനിലെ റോയൽ കാറ്റേഴ്സ് ഓണസദ്യ ഒരുക്കി. വിവിധ കലാമത്സരങ്ങൾക്ക് കിരൺ ഷാജു അവതരാകയായിരുന്നു. അനുഗ്രഹ ഡാൻസ് സ്കൂളിലെ നാല്പതോളം കുട്ടികൾ അവതരിപ്പിച്ച ദശാവതാരത്തിന്റെ ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇതിനു പിന്നിൽ പ്രവർത്തിച്ച ശരണ്യ ജ്യോതികുമാറിനെ ചടങ്ങിൽ ആദരിച്ചു. കായിക മത്സരങ്ങളിൽ വിജയികളായവർക്കും ലിവിംഗ് സെർട്ട് പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കും ഫാ. പോൾ തെറ്റയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

സിപിഎംഎ പ്രസിഡന്റ് സാജൻ ചെറിയാൻ, ഡബ്ല്യുഎംസി വൈസ് ചെയർമാൻ ജയ്സൺ ജോസഫ്, മൈക്കിൾ മർഫി എന്നിവർ പ്രസംഗിച്ചു. ആന്റണി, ടിയ, ഹരീഷ്, സോന, ഷാരൺ എന്നിവരുടെ ഗാനമേളയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: ഹാരി തോമസ്

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.