• Logo

Allied Publications

Europe
മാർ ജോസഫ് സ്രാമ്പിക്കലിന് മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്
Share
മാഞ്ചസ്റ്റർ: ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾക്കായി പ്രസ്റ്റൺ ആസ്‌ഥാനമായി പുതുതായി രൂപീകരിക്കുന്ന നിയുക്‌ത

മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിനു മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ യുകെ യിലെ സീറോ മലബാർ വൈദികരും വിശ്വാസികളും ചേർന്ന് ഊഷ്മള സ്വീകരണം നൽകി.

മെത്രാനായി നിയോഗിക്കപ്പെട്ടതിനു ശേഷം ആദ്യമായി യുകെയിൽ എത്തിച്ചേർന്ന നിയുക്‌ത മെത്രാനെ സീറോ മലബാർ സഭ യുകെ കോഓർഡിനേറ്റർ റവ. ഡോ. തോമസ് പാറയടി, മെത്രാഭിഷേക ശുശ്രൂഷകളുടെ സ്വാഗത സംഘം ജോയിന്റ് കൺവീനർ റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, വൈദിക സെക്രട്ടറി റവ. ഫാ. ജിനോ അരീക്കാട്ട്, റിസപ്ഷൻ കമ്മിറ്റി കൺവീനർ ഫാ. സജി മലയിൽ പുത്തൻപുര, സാൽഫോർഡ് രൂപത സീറോ മലബാർ ചാപ്ലിൻ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഡോ. സോണി കടംതോട്, ലീഡ്സ് രൂപത ചാപ്ലിൻ ഫാ. മാത്യു മുളയോലിൽ വിവിധ രൂപതകളിൽ നിന്നുള്ള അല്മായ പ്രതിനിധികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

റോമിൽ ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ച ശേഷം ആണ് മാർ സ്രാമ്പിക്കൽ യുകെയിൽ എത്തിയത്. ഒക്ടോബർ ഒമ്പതിന് പ്രസ്റ്റണിലെ നോർത്ത് എൻഡ് സ്റ്റേഡിയത്തിലാണ് മെത്രാഭിഷേക ശുശ്രൂഷകൾ. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകളിൽ ബ്രിട്ടനിലെയും നാട്ടിൽ നിന്നും ഉൾപ്പടെ മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ശുശ്രൂഷകളിൽ പങ്കെടുക്കും.

തിങ്കളാഴ്ച യുകെയിലെ സീറോ മലബാർ വൈദികരുടെ യോഗത്തിൽ പങ്കെടുക്കുന്ന നിയുക്‌ത മെത്രാൻ തുടർന്നു യുകെയിലെ വിവിധ സീറോ മലബാർ കുർബാന കേന്ദ്രങ്ങളിലും തദ്ദേശീയ മെത്രാന്മാരുമായും കൂടിക്കാഴ്ച നടത്തും. നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ നടത്തേണ്ടതിനാൽ മെത്രാഭിഷേക ശുശ്രൂഷകളിൽ പങ്കെടുക്കാൻ എത്തുന്നവർ സീറോ മലബാർ ചാപ്ലിൻ മാർ മുഖേന മുൻകൂട്ടി പ്രവേശനത്തിനുള്ള പാസുകൾ വാങ്ങേണ്ടതാണെന്ന് സംഘാടക സമിതി അറിയിച്ചു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മെത്രാഭിഷേകത്തിനായി എത്തിച്ചേരുന്നവർക്കുവേണ്ടി എല്ലാ ക്രമീകരണങ്ങളും ഒരുക്കുന്നതിനായി വിവിധ സീറോ മലബാർ വൈദികരുടെയും അല്മായ നേതാക്കളുടെയും നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായ മീഡിയ കോഓർഡിനേറ്റർ ഫാ. ബിജു കുന്നക്കാട് അറിയിച്ചു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​