• Logo

Allied Publications

Europe
ഈസ്റ്റ്ഹാമിൽ ബോണിന്റെ നാലാമത് വാർഷികം സെപ്റ്റംബർ 25ന്
Share
ലണ്ടൻ: ബ്രിട്ടീഷ് ഏഷ്യൻ വുമൻസ് നെറ്റ് വർക്ക് (BAWN) മൂന്നാമത് പിങ്ക് ജന്മദിനം സെപ്റ്റംബർ 25ന് (ഞായർ) വിപുലമായി ആഘോഷിക്കുന്നു. ഈസ്റ്റ്ഹാമിലെ ന്യൂഹാം ടൗൺ ഹാളിൽ ഉച്ചകഴിഞ്ഞു മൂന്നിനാണ് ആഘോഷ പരിപാടികൾ

പുഷ്പാലംകൃത പിങ്ക് തുണി വിരിച്ച പീഠത്തിൽ അർബുദ രോഗം പിടിപെട്ട സ്നേഹ മനസുകളെ ഓർമിച്ചും മൺമറഞ്ഞുപോയ പ്രിയ സോദരർക്ക് ആദരം അർപ്പിച്ചും പ്രാർഥനാപൂർവം മൂന്നു പിങ്ക് മെഴുകുതിരികൾ തെളിച്ചു കൊണ്ട് ആഘോഷത്തിനു തുടക്കം കുറിക്കും. ആഘോഷത്തിൽ ചെയർ വുമണും രാഷ്ര്‌ടീയ സാഹിത്യ മേഖലകളിൽ നിറസാന്നിധ്യവുമായ ഡോ. ഓമന ഗംഗാധരൻ അധ്യക്ഷത വഹിക്കും.

ബ്രെസ്റ്റ് കാൻസർ രോഗ ബോധവത്കരണവും കാൻസർ റിസർച്ചിനുള്ള സഹായ നിധി സ്വരൂപിച്ചു നൽകിയും സ്ത്രീ ശാക്‌തീകരണ പരിപാടികളിലൂടെയും മികച്ച മാതൃക കാട്ടി പോരുന്ന ബോൺ വൈവിധ്യമായ കലാ പരിപാടികൾ കൂടി ചേർത്ത് തങ്ങളുടെ മൂന്നാം ജന്മ ദിനാഘോഷം ഗംഭീരമാക്കുവാനുള്ള ഒരുക്കത്തിലാണ്. സംഘാടക സമിതി ഒരുക്കിയ സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തുന്ന ക്ലാസും ചോദ്യോത്തര വേളയും രോഗ സംബന്ധമായ അറിവിന്റെ വാതായനം തുറന്നു നൽകും. ജന്മദിനാഘോഷവേളയിൽ സാമൂഹ്യ,സാഹിത്യ മേഖലകളിൽ ആദരണീയരായ വ്യക്‌തികളെ അനുമോദിക്കും.

ബ്രെസ്റ്റ് കാൻസർ ചാരിറ്റി ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസുമായി ചേർന്നാണ് ബോൺ കാരുണ്യ നിധി സമാഹരിക്കുന്നത്. കലാപരിപാടികളോടെ ബോൺ പിങ്ക് ജന്മ ദിനാഘോഷം സമാപിക്കും. ബോൺ ജന്മദിനാഘോഷത്തിൽ പങ്കു ചേരുന്നവർ പിങ്ക് വസ്ത്രങ്ങൾ ധരിച്ചു വരുവാൻ ഡോ. ഓമന അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.

വിവരങ്ങൾക്ക്: ഡോ. ഓമന ഗംഗാധരൻ 077668223601930.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ