• Logo

Allied Publications

Europe
യൂണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
Share
ബ്രിസ്റ്റോൾ: യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം കെങ്കേമമായി. സൗത്ത്മീഡ് കമ്യൂണിറ്റി സെന്ററിൽ നടന്ന യുബിഎംഎ ഓണാഘോഷ പരിപാടികൾ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും മികവുറ്റതായി.

രാവിലെ പതിനൊന്നോടെ റെജിയുടെ നേതൃത്വത്തിൽ സോണിയ, ബിൻസി,സിനി,ബീന തുടങ്ങിയവരുടെ നേതൃത്വത്തിൽ അത്തപ്പൂക്കളം ഒരുക്കി ആഘോഷത്തിനു തുടക്കം കുറിച്ചു. 2.45ന് ഓണസദ്യ ആരംഭിച്ചു.

തുടർന്നു മാവേലിയായി എത്തിയ ജിജോയ്ക്കൊപ്പം നാട്ടിൽ നിന്നു വന്ന സിസി മനോജിന്റെ മാതാപിതാക്കളായ തോമസ് കുര്യനും മേരി തോമസും ജിജിജോണിന്റെ മാതാവ് മേരി കുര്യനും ചേർന്ന് തിരിതെളിച്ചതോടെ കലാപരിപാടികൾക്കു തുടക്കമായി.

യുബിഎംഎ അംഗങ്ങളുടെ കുട്ടികളും യുബിഎംഎ ഡാൻസ് സ്കൂൾ വിദ്യാർഥികളും ഒരുക്കിയ നൃത്തഗാനങ്ങൾ, യുബിഎംഎ ഡാൻസ് സ്കൂൾ കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, നൃത്ത അധ്യാപിക ജിഷ മധുവിന്റെ നേതൃത്വത്തിലുള്ള കുട്ടികൾ നടത്തിയ ഫ്യൂഷൻ ഡാൻസ് തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരുന്നു. യുബിഎംഎ പ്രസിഡന്റ് ജെഗി ജോസഫ്, യുബിഎംഎ കമ്മിറ്റി അംഗം മെജോ ജോയ് എന്നിവർ പ്രസംഗിച്ചു.

ജിജി ജോൺ, സെബിയാച്ചൻ പൗലോ, വി.ടി. ബിജു, മാത്യു ചിറയത്ത്, ജെയ് ചെറിയാൻ, ജാക്സൺ ജോസഫ്, ബിജു പപ്പാരിൽ, ഷാജി ജോസഫ് എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.