• Logo

Allied Publications

Europe
ഓൾ യുകെ വടംവലി മത്സരം: വൂസ്റ്റർ തെമ്മാടി ജേതാക്കൾ
Share
ലണ്ടൻ: തിരുവോണത്തോടുനുബന്ധിച്ചു യുകെയിലെ ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തിൽ നടന്ന ഓൾ യുകെ വടം വലി മത്സരത്തിൽ വൂസ്റ്റർ തെമ്മാടി ജേതാക്കളായി. അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ടേൺവെൽസ് ബ്രിഡ്ജിലെ ടസ്കേഴ്സിനെയാണ് പരാജയപ്പെടുത്തിയത്.

സെപ്റ്റംബർ 11ന് ബർമിംഗ്ഹാം ലിൻഡ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യുകെയുടെ വിവിധ ഭാഗത്തുനിന്നുമെത്തിയ നിരവധി ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു.

യുകെയിലെ വടംവലി മത്സരങ്ങൾക്കു ചുക്കാൻ പിടിച്ച അന്തരിച്ച ജോൺ മാഷിനെ സ്മരിച്ചു ഒരു മിനിറ്റ് മൗനം ആചരിച്ച മത്സരം ഇടുക്കി ജില്ലാ സംഗമത്തിന്റെ കൺവീനർ റോയി മാത്യു മത്സരം ഉദ്ഘാടനം ചെയ്തു. അദ്യമായാണ് ഇടുക്കി ജില്ലാ സംഗമം ഒരു ടീമായി മത്സരത്തിൽ പങ്കെടുത്തത്. നറുക്കെടുപ്പിലൂടെ അദ്യ റൗണ്ടിൽ ഇടുക്കി ജില്ലാ സംഗമം ടീമും ബർമിംഗ്ഹാമിലെ ബിസിഎംസി ടീമും മാറ്റുരച്ചു. തുടർന്നു ലിവർപുൾ, വൂസ്റ്റർ,വേരിയഴ്സ് ടസ്കേഴ്സ് എന്നീ ടീമുകളുടെ മത്സരങ്ങളും നടന്നു.

സെമി ഫൈനലിൽ ഹരിയുടെ ശിക്ഷണത്തിൽ കളത്തിലിറങ്ങിയ കരുത്തരായ ലിവർപൂൾ ടീം, ടേൺവെൽസ് ബ്രിഡ്ജിലെ ടസ്കേഴ്സിനെ സെമിയിൽ പരാജയപ്പെടുത്തി. ടേൺവെൽസ് ബ്രിഡ്ജിലെ ടസ്കേഴ്സും വൂസ്റ്ററിന്റെ തെമ്മാടിയും തമ്മിലായിരുന്നു ഫൈനൽ. കരുത്തിന്റെയും മേയ് വഴക്കത്തിന്റേയും എന്തിനെയും പിഴുതെറിയുന്ന മഹാശക്‌തിയായി നിന്ന വൂസ്റ്റർ തെമ്മാടി വിജയത്തിന്റെ മധുരം നുകർന്ന് ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി.

ടേൺവെൽസ് ബ്രിഡ്ജിലെ ടസ്കേഴ്സ് രണ്ടാ സ്‌ഥാനവും ബർമിംഗ്ഹാമിലെ ബിസിഎംസി മൂന്നാം സ്‌ഥാനവും നേടി. ഏറ്റവും നല്ല ടീം പ്രസന്റേഷനായി ടേൺവെൽസ് ബ്രിഡ്ജിലെ ടസ്കേഴ്സിനെ തിരഞ്ഞെടുത്തു.

ലിവർപൂളിൽ നിന്നുള്ള ബിനോയി, ജോസ് കണ്ണങ്കര എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.

ജേതാക്കൾക്കുള്ള ട്രോഫി ക്യാപ്റ്റൻ ഷൈജു അലക്സ് ഇടുക്കി ജില്ലാ സംഗമം കൺവീനർ റോയി മാത്യുവിൽനിന്ന് ഏറ്റുവാങ്ങി. 501 പൗണ്ട് കാഷ് അവാർഡ് ബിജോ ടോം അലൈഡ് ഫിനാൻഷ്യൽ സർവീസ് സമ്മാനിച്ചു. രണ്ടാം സ്‌ഥാനക്കാർക്കുള്ള 251 പൗണ്ട് കാഷ് അവാർഡും ട്രോഫിയും ക്യാപ്റ്റൻ സേവ്യർ ഫ്രാൻസിസിന് ഇടുക്കി ജില്ല സംഗമം ജോയിന്റ് കൺവീനർമാരായ ബാബു തോമസും ബെന്നി മേച്ചേരിമണ്ണിലും സമ്മാനിച്ചു. മൂന്നാം സ്‌ഥാനക്കാർക്കുള്ള ട്രോഫിയും കാഷ് അവാർഡും ക്യാപ്റ്റൻ സിരോഷിന് സിസ്റ്റർ ബീനയും കമ്മിറ്റിയഗം പീറ്ററും സമ്മാനിച്ചു. ബെസ്റ്റ് ടീമിനുള്ള ട്രോഫി ജസ്റ്റിൻ ഏബ്രഹാം കളപ്പുരക്കൽ സമ്മാനിച്ചു. റഫറി ബിനോയ് ലിവർപൂളിന് ഇടുക്കി ജില്ലാ സംഗമത്തിന്റെ ട്രോഫിയും പ്രത്യേക പുരസ്കാരവും ജോയിന്റ് കൺവീനർ റോയ് മാത്യു സമ്മാനിച്ചു.

<ആ>റിപ്പോർട്ട്: ബിനോയ് തോമസ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ