• Logo

Allied Publications

Europe
സന്ദർലാൻഡ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ അൽഫോൻസാമ്മയുടെ തിരുനാൾ സെപ്റ്റംബർ 17ന്
Share
സന്ദർലാൻഡ്: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻഡ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ സെപ്റ്റംബർ 17നു (ശനി) ഭക്‌തിനിർഭരമായ പരിപാടികളോടെ ആഘോഷിക്കുന്നു.

രാവിലെ 10നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ അബർഡീൻ രൂപത സീറോ മലബാർ ചാപ്ലെയിൻ ഫാ. ജോസഫ് പിണക്കാട്ട് മുഖ്യകാർമികനാകും. പൗരോഹിത്യത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ഹെക്സം ആൻഡ് ന്യൂ കാസിൽ രൂപത ബിഷപ് സീമസ് കണ്ണിംഗ് ഹാമിന് സന്ദർലാൻഡ്

സീറോ മലബാർ സമൂഹത്തിന്റെ ആദരം സമർപ്പിക്കുന്ന തിരുനാൾ കുർബാനയിൽ രൂപതയിലെ പത്തോളം വൈദീകർ സഹാകാർമികരാകും. തുടർന്നു ഭാരതത്തിന്റെ സാംസ്കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഭലിക്കുന്ന പ്രദക്ഷിണം നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നിനു സ്റ്റീൽസ് ക്ലബ് ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സെന്റ് ജോസഫ്സ് പ്രൈമറി സ്കൂൾ റിട്ട. ഹെഡ് മിസ്ട്രസ്
മൗറീൻ ഗാൽബ്രെയ്ത് മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദികരും മറ്റു പ്രമുഖ വ്യക്‌ത്തിതത്വങ്ങളും പങ്കെടുക്കും. തുടർന്നു ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും.

എട്ടിന് (വ്യാഴം) കൊടിയേറ്റത്തോടെ ആരംഭിച്ച ഒമ്പതു ദിവസം നീണ്ടുനില്ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുർബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങൾ നേതൃത്വം നൽകിവരുന്നു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി തിരുനാൾ നോർത്ത് ഈസ്റ്റിലെ മലയാളി സാംസ്കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ്.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടഠ.ഖഛടഋജഒട ഇഒഡഞഇഒ, ടഡചഉഋഞഘഅചഉ. ടഞ4 6ഒജ

<ആ>റിപ്പോർട്ട്: മാത്യു ജോസഫ്

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്