• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡിൽ ഫുട്ബോൾ ടൂർണമെന്റിനു ഉജ്‌ജ്വല പരിസമാപ്തി
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ മലയാളി രണ്ടാം തലമുറ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിനു ഉജ്‌ജ്വല പരിസമാപ്തി. ഓഗസ്റ്റ് 28നു സൂറിച്ച് ഗ്രൈഫൻ തടാകകരയിലെ മിഗ്രോസ് സ്പോർട്സ് പാർക്കിൽ നടന്ന ഫൈനലിൽ കേരള യുണൈറ്റഡ് വിയന്ന ജേതാക്കളായി. രണ്ടാം സ്‌ഥാനം വിയന്നയിലെ തന്നെ ഐഎഎസ്സിയും (ക.അ.ട.ഇ) മൂന്നാം സ്‌ഥാനം സൂറിച്ച് യുണൈറ്റഡും നേടി.

ജേതാക്കൾക്ക് ട്രോഫിയും ഏബ്രഹാം ചേന്നംപറമ്പിൽ സ്പോൺസർ ചെയ്ത കാഷ് പ്രൈസും കേളി പ്രസിഡന്റ് ഏബ്രഹാം ചേന്നംപറമ്പിൽ സമ്മാനിച്ചു. മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ജിയോ പുന്നക്കലിന് ജോൺ താമരശേരി സ്പോൺസർ ചെയ്ത കാഷ് പ്രൈസ് സമ്മാനിച്ചു. കൂടാതെ ടോപ് സ്കോറർ ആയി കേരള യുണൈറ്റഡ് വിയന്നയുടെ സുമൻ വലിയപറമ്പിലും മികച്ച ഗോളി ആയി ബാസൽ വണ്ണിലെ രാജേഷ് മണ്ണഞ്ചേരിയെയും തിരഞ്ഞെടുത്തു.

രണ്ട് ഓപ്പൺ ഗ്രൗണ്ടുകളിലായി നടന്ന ടൂർണമെന്റിൽ 14 ടീമുകൾ പങ്കെടുത്തു. മുതിർന്നവരുടേതായ ഒരു ടീമും യുവാക്കളോട് ഏറ്റുമുട്ടിയത് കൗതുകം ഉണർത്തി.

സ്വിറ്റ്സർലൻഡിലെ പ്രമുഖ മലയാളി സംഘടനയായ കേളിയുടെ രക്ഷാകർതൃത്വത്തിലാണ് ടൂർണമെന്റ് അരങ്ങേറിയത്. ടൂർണമെന്റിന്റെ വിജയത്തിനായി യുവതലമുറയിലെ ഫ്രാൻസ് ചേന്നംപറമ്പിൽ, ജീവൻ അരീക്കൽ, ബോണി കാട്ടുപാലം, ജീവൻ പുന്നയ്ക്കൽ, രഞ്ജി പാറശേരി, ജെഫ് മുളവരിക്കൽ, ജെറി കുറുതുകുളങ്ങര എന്നിവർ പ്രവർത്തിച്ചു.

ടീം കേരള യുണൈറ്റഡ് വിയന്ന: മാർട്ടിൻ പടിക്കകുടി (ക്യാപ്റ്റൻ), ടോം കുഞ്ഞാപറമ്പിൽ, ഷാരോൺ വേലിക്കകത്ത്, മാനാസ് പടിഞ്ഞാറേകാലായിൽ, സാം വലിയപമ്പിൽ, സുമൻ വലിയപമ്പിൽ, രഞ്ജിത്ത് മണിയാനിപുറത്ത്, ലെയോൺ പുത്തൂർ, ലിന്റോൺ പുത്തൂർ, കിരൺ കോതക്കുഴക്കൽ.

ടീം ഐഎഎസ്സി വിയന്ന: ആന്റോൺ ടോം (ക്യാപ്റ്റൻ), ആൽബർട്ട് തൊട്ടിയിൽ, കെവിൻ ഉഴുന്നുമ്പുറം, സാവിയോ പള്ളിക്കുന്നത്ത്, സച്ചിൻ മാരേട്ട്, മാനുവൽ തുപ്പത്തി, സാൻ ചക്കാലക്കൽ, സാം ചക്കാലക്കൽ, ജസ്റ്റിൻ കരേക്കാട്ട്, ജിജോ കുരുതുകുളങ്ങര.

<ആ>റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ
<ശാഴ െൃര=/ിൃശ/2016മൗഴൗെേ31ളീീറയമഹഹ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.