• Logo

Allied Publications

Europe
ഇന്ത്യൻ ഇ ടൂറിസ്റ്റ് വീസ യാത്രക്കാർക്ക് ഫ്രീ മൊബൈൽ ഫോൺ സിംകാർഡ്
Share
ഫ്രാങ്ക്ഫർട്ട്–ഡൽഹി: ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ ഇലക്ട്രോണിക് വീസ ഓൺ അറൈവലുകളുടെ എണ്ണത്തിൽ കൂടുതൽ വർധനവു വരുത്താൻ ഇന്ത്യ ഇ ടൂറിസ്റ്റ് വീസ യാത്രക്കാർക്ക് ഫ്രീ മൊബൈൽ ഫോൺ സിംകാർഡ് നൽകുന്നു. ഇന്ത്യൻ ടൂറിസം മന്ത്രി മഹേഷ് ശർമയാണ് ഗവൺമെന്റ് തീരുമാനം അറിയിച്ചത്.

ഇലക്ട്രോണിക് ടൂറിസ്റ്റ് വീസ ഓൺ അറൈവലിൽ ഇന്ത്യയിലെ അന്തരാഷ്ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന ടൂറിസ്റ്റുകൾ പാസ്പോർട്ടും ടിക്കറ്റുമായി ബിഎസ്എൻഎൽ ഫോൺ കൗണ്ടറിൽ സമീപിക്കുമ്പോൾ ഫ്രീ മൊബൈൽ ഫോൺ സിംകാർഡ് നൽകും. ഈ സിം കാർഡ് തികച്ചും സൗജന്യമാണ്. ഇങ്ങനെ ലഭിക്കുന്ന സിംകാർഡിൽ എമർജൻസി കോളുകൾക്കുള്ള ചാർജ് ഉണ്ടാകും. കൂടുതൽ തുക ചാർജ് ചെയ്യണമെങ്കിൽ യാത്രക്കാർക്ക് സ്വന്തമായി പണം അടച്ച് ചാർജ് ചെയ്യാം.

ഇന്ത്യയിൽ എത്തുന്ന വിദേശ ടൂറിസ്റ്റിന് ഒരു ഇന്ത്യൻ മൊബൈൽ ഫോൺ സിംകാർഡ് വാങ്ങുക അത്ര എളുപ്പമല്ല. ഈ നൂലാമാലകളിൽ നിന്നെല്ലാം ഒഴിവായി സർക്കാർ നൽകുന്ന ഫ്രീ സിംകാർഡ് ഉപയോഗിച്ച് ഇന്ത്യയിലെ യാത്രകൾ സുരക്ഷിതമായി നടത്താം. ഇന്ത്യയുടെ ഈ തീരുമാനത്തെ ജർമൻ, യൂറോപ്യൻ ടൂർ ഓപ്പറേറ്റർ അസോസിയേഷൻ സ്വാഗതം ചെയ്തു. കൂടാതെ ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് മികച്ച സുരക്ഷാ സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ഹെൽപ്പ് ലൈൻ നമ്പരുകളിൽ 12 ഭാഷകൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു സഞ്ചാരികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി മഹേഷ് ശർമ പറഞ്ഞു. ഇപ്പോൾ 184 രാജ്യക്കാർക്ക് ഓൺലൈൻ വഴി ഇന്ത്യൻ വീസ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. അതുപോലെ ഇന്ത്യൻ ഇ വീസ കാലാവധി 90 ദിവസമായി ഉയർത്തുകയും ചെയ്തു.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.