• Logo

Allied Publications

Europe
മെത്രാഭിഷേക ശുശ്രൂഷകൾക്ക് ഒരുക്കമായി പ്രെസ്റ്റണിൽ ആരാധന
Share
പ്രെസ്റ്റൻ: ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾ പ്രാർഥനാപൂർവം കാത്തിരിക്കുന്ന സീറോ മലബാർ രൂപത സ്‌ഥാപനവും മെത്രാഭിഷേക ശുശ്രൂഷകളുടെയും ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ആതിഥേയ രൂപതയായ പ്രെസ്റ്റണിൽ ശുശ്രൂഷകളുടെ വിജയത്തിനായി ഇരുപത്തിനാലു മണിക്കൂർ ആരാധന നടത്തുന്നു.

സെപ്റ്റംബർ രണ്ടിനു വൈകുന്നേരം ആറിനു പ്രെസ്റ്റണിലെ നിയുക്‌ത കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആരാധന ശനി രാത്രി ഒമ്പതിനു വിശുദ്ധ കുർബാനയോടെ അവസാനിക്കും.

ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾക്ക് കരുണയുടെ വർഷത്തിൽ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹത്തിനു നന്ദി പറയുവാനും രൂപത സ്‌ഥാപനവും മെത്രാഭിഷേക ശുശ്രൂഷകളുടെ വിജയത്തിനുമായി നടത്തുന്ന ഈ ആരാധന ശുശ്രൂഷയ്ക്ക് കാർമികത്വം വഹിക്കുന്നത് വികാരി ഫാ. മാത്യു ചൂരപൊയ്കയിൽ ആണ്. പ്രെസ്റ്റണിലെ സീറോ മലബാർ വിശ്വാസികളുടെ നേതൃത്വത്തിൽ നടക്കുന്ന മുഴുവൻ സമയ ആരാധന ശുശ്രൂഷയിൽ യുകെയിലെ വിവിധ സ്‌ഥലങ്ങളിൽ നിന്നുള്ള സീറോ മലബാർ വിശ്വാസികൾ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രെസ്റ്റൻ രൂപതയിൽ പെട്ട ബ്ലാക്ക്പൂൾ, പ്രെസ്റ്റൻ ഇടവകകളിലെ കുടുംബ യൂണിറ്റുകൾ, പ്രാർഥന കൂട്ടായ്മകൾ, സൺഡേ സ്കൂൾ, പാരിഷ് കൗൺസിൽ എന്നിവയുടെ സംയുക്‌ത നേതൃത്വത്തിലാണ് ആരാധന സംഘടിപ്പിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്: ഫാ. മാത്യു ചൂരപൊയ്കയിൽ 07772026235, ജോൺസൺ സെബാസ്റ്റ്യൻ, മാത്യു തോമസ്, സിബിച്ചൻ.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ