• Logo

Allied Publications

Europe
ബൈബിൾ കലോത്സവം 2016 സെപ്റ്റംബർ 18ന്
Share
ഡബ്ലിൻ: കാരുണ്യത്തിന്റെ ജൂബിലി വർഷത്തിൽ അയർലൻഡിലെ സീറോ മലബാർ സഭ കുടിയേറ്റത്തിന്റെ പത്താമത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ നാലാമത് ബൈബിൾ കലോത്സവം സെപ്റ്റംബർ 18നു (ഞായർ) ബൂമോണ്ട് ആർട്ടൈൻ ഹാളിൽ നടത്തുന്നു.

ഉച്ചകഴിഞ്ഞു 2.45 മുതൽ രാത്രി എട്ടു വരെ നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ ഡബ്ലിൻ സീറോ മലബാർ സഭയുടെ ഒമ്പതു മാസ് സെന്ററുകളിൽ നിന്നുള്ള പ്രതിഭകൾ കലാവിരുന്ന് അവതരിപ്പിക്കും.

ഓരോ സെന്ററിനും 20 മിനിട്ടാണ് പരിപാടി അവതരിപ്പിക്കുവാൻ നല്കിയിരിക്കുന്നത്. നൂറു കുടുംബങ്ങളിൽ കൂടുതലുള്ള മാസ് സെന്ററുകൾക്ക് ആവശ്യമെങ്കിൽ 25 മിനിറ്റു വരെ ഉപയോഗിക്കാവുന്നതാണ്.

ചടങ്ങിൽ ഡബ്ലിൻ സീറോ മലബാർ സഭയിലെ നവ പ്രതിഭകളെയും ജൂണിയർ സെർട്ട് , ലീവിംഗ് സെർട്ട് പരീക്ഷകളിൽ ഹയർ ലെവലിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ആദരിക്കും.

ലിവിംഗ് സെർട്ടിൽ അഞ്ഞൂറോ അതിൽ കൂടുതലോ പോയിന്റോ, ജൂണിയർ സെർട്ട് ഹയർ ഗ്രേഡിൽ ഏറ്റവും കൂടുതൽ എ ഗ്രേഡ് നേടിയ (ജൂണിയർ സെർട്ട് റിസൾട്ട് വന്നതിനുശേഷം) കുട്ടികളുടെ മാതാപിതാക്കൾ മക്കളുടെ സർട്ടിഫിക്കറ്റിന്റെ കോപ്പി പോസ്റ്റിലോ, കൈവശമായോ ഡബ്ലിൻ സീറോ മലബാർ ചാപ്ലെയിൻമാരെ ഏല്പിക്കേണ്ടതാണ്.

ബൈബിൾ ക്വിസ് 2016 ൽ സമ്മാനാർഹരായവർക്കും മതബോധനകുട്ടികൾക്കുവേണ്ടി സെപ്റ്റംബർ മൂന്നിനു നടക്കുന്ന സ്കോളർഷിപ്പ് പരീക്ഷയുടെ വിജയികൾക്കും ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

ബൈബിൾ കലോൽസവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേർന്നു പരിപാടിയിലേയ്ക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭയുടെ ഡബ്ലിൻ ചാപ്ലെയിൻമാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ജോസ് ഭരണിക്കുളങ്ങര 089 9741568, ഫാ. ആന്റണി ചീരംവേലിൽ 089 4538926, മാർട്ടിൻ സ്കറിയ 086 3151380, ജോമോൻ ജേക്കബ് 086 8362369, ജോബി ജോൺ 086 3725536.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​