• Logo

Allied Publications

Europe
ബൈബിൾ ക്വിസ് 2016: ഫലം പ്രഖ്യാപിച്ചു
Share
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബൈബിൾ ക്വിസ് 2016 ന്റെ വിജയികളെ പ്രഖ്യാപിച്ചു.

മൂന്നു വിഭാഗങ്ങളായാണ് ക്വിസ് സംഘടിപ്പിച്ചത്. ആറാം ക്ലാസ് വരെയുള്ള (ജൂണിയർ) വിഭാഗത്തിൽ നേഹ ജയിംസ് (താല) റോഹൻ റ്റിബി മാത്യു (ബ്ളാഞ്ചർസ് ടൗൺ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്‌ഥാനങ്ങൾ നേടിയപ്പോൾ ഫിസ്ബറോയിൽ നിന്നുള്ള സ്ലീവൻ ജോജി പോൾ, ജയ്സ് ജിക്സൺ, റോസ്ഫിലോ ടോണി എന്നിവർ മൂന്നാം സ്‌ഥാനം പങ്കിട്ടു.

മതബോധന ക്ലാസിൽ ഏഴാം ക്ലാസ് മുതലുള്ള കുട്ടികളുടെ സീനിയർ വിഭാഗത്തിൽ സെന്റ് ജോസഫ് മാസ് സെന്ററിലെ ജോസ്ലിൻ ജോയി ഒന്നാം സ്‌ഥാനവും ഇഞ്ചിക്കോറിൽ നിന്നുള്ള ദിവ്യാ ബിനോയി, ഫിസ്ബറോയിൽ നിന്നുള്ള അർപ്പിത ബെന്നി എന്നിവർ രണ്ടും മൂന്നും സ്‌ഥാനങ്ങളും കരസ്‌ഥമാക്കി.

മാതാപിതാക്കളടക്കം ബാക്കിയെല്ലാ പ്രായപരിധിയിലുള്ളവരും ഉൾപെടുന്ന (സൂപ്പർ സീനിയർ) വിഭാഗത്തിൽ മെറിയോൺ റോഡ് സെന്റ് ജോസഫ്സ് മാസ് സെന്ററിലെ മുൻ വർഷത്തെ ഒന്നാം സ്‌ഥാനക്കാരി മറിയമ്മ നീലേഷ് വീണ്ടും ഒന്നാമതെത്തി. ഫിസ്ബറോയിൽ നിന്നുള്ള ജിസ്മി ജോസഫ്, ബൂമോണ്ടിലെ റെന്നി പോൾ എന്നിവർ രണ്ടാം സ്‌ഥാനം പങ്കിട്ടപ്പോൾ ജൂലി ജോർജ് (ഫിസ്ബറോ) മൂന്നാം സ്‌ഥാനം കരസ്‌ഥമാക്കി.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം നടത്തപെട്ടത്. ക്വിസ് മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലെയിൻസ് ഫാ.ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എന്നിവർ നന്ദി അറിയിച്ചു.

ക്വിസ് മത്സരത്തിൽ വിജയികളായാവർക്കുള്ള സമ്മാനദാനം സെപ്റ്റംബർ 18നു ബൂമോണ്ടിലെ ആർട്ടൈൻ ഹാളിൽ നടക്കുന്ന സീറോമലബാർ സഭയുടെ ബൈബിൾ കലോത്സവ വേദിയിൽ സമ്മാനിക്കും.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട