• Logo

Allied Publications

Europe
സാംസംഗ് ഗ്യാലക്സി നോട്ട് 7 പുറത്തിറക്കി
Share
ഫ്രാങ്ക്ഫർട്ട്: ലോകത്തിലെ ഏറ്റവും ബുദ്ധിശാലിയായ സ്മാർട്ട് ഫോൺ എന്നു വിശേഷിക്കപ്പെടുന്ന സാംസംഗ് ഗ്യാലക്സി നോട്ട് 7 പുറത്തിറക്കി. ഓഗസ്റ്റ് 19 മുതൽ സ്റ്റോറുകളിൽ ലഭ്യമാകുന്ന ഗ്യാലക്സി നോട്ട് 7, ബ്ലൂ കോറൽ, ഗോൾഡ് പ്ലാറ്റിനം, സിൽവർ ടൈറ്റാനിയം, ബ്ലാക്ക് ഒനിക്സ് തുടങ്ങിയ കളർ വേരിയന്റുകളിലാണ് വരുന്നത്. ഇന്ത്യൻ വിപണിയിൽ 53,000 രൂപയാണു പ്രതീക്ഷിക്കുന്ന വില.

ഏറ്റവും പുതിയ ആൻഡ്രോയ്ഡ് പതിപ്പായ ആൻഡ്രോയ്ഡ് 6.0.1 മാർഷ്മെലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണു സാംസംഗ് ഗ്യാലക്സി നോട്ടിന്റെ പ്രവർത്തനം. 1440ഃ 2560 പിക്സൽ റസലൂഷനിലുള്ള 5.7 ഇഞ്ച് ക്വാഡ് എച്ച്ഡി ഡുവൽ എഡ്ജ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയ്ക്ക് കോമിങ് ഗോറില്ല ഗ്ലാസ് 5 ന്റെ അധികസംരക്ഷണവുമുണ്ട്. കാമറയുടെ കാര്യമെടുത്താൽ ഒപ്ടിക്കൽ ഇമേജ് റസലൂഷനോടുകൂടിയ 12 മെഗാ പിക്സൽ പ്രധാന കാമറയാണ് നൽകിയിരിക്കുന്നത്.

വ്യത്യസ്ത വിപണികൾക്കനുസരിച്ച് 2.3 ജിഗാഹെട്സ് ഒക്ടോകോർ എക്സിനോസ് 8890 പ്രോസസർ അല്ലെങ്കിൽ ക്വാഡ് കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ എത്തുന്ന ഫോണിനു 4 ജിബി റാം ആണ് നൽകിയിരിക്കുന്നത്.

ദക്ഷിണ കൊറിയൻ ടെക്നോളജി ഭീമൻമാരായ സാംസംഗ് തങ്ങളുടെ ഫ്ളാഗ്ഷിപ്പ് ഫാബ് ലെറ്റായ ഗാലക്സി നോട്ട് 7 നു ഒട്ടേറെ പ്രതീക്ഷയാണ് ലോകമെങ്ങുമുള്ള ഉപഭോക്‌താക്കൾക്കു നൽകുന്നത്.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.