• Logo

Allied Publications

Europe
വേൾഡ് യൂത്ത് ഡേയിൽ മലയാളി ബാലികക്ക് മാർപാപ്പയുടെ അനുഗ്രഹ ചുംബനം
Share
ലണ്ടൻ: വേൾഡ് യൂത്ത് ഡേയിൽ യുകെയിൽ നിന്നും പങ്കെടുത്ത സംഘത്തിലെ മലയാളി ബാലികക്ക് മാർപാപ്പയുടെ അനുഗ്രഹ ചുംബനം. വിവീഷ് വർഗീസ് – റീമ ദമ്പതികളുടെ ഏക മകളായ അന്നക്കുട്ടിക്കാണ് സ്നേഹ ചുംബനം അനുഗ്രഹമായി ലഭിച്ചത്.

ആഗോള കത്തോലിക്ക സഭയുടെ ആധ്യാത്മിക ആചാര്യനായ ഫ്രാൻസിസ് മാർപാപ്പയെ ഒരു നോക്കു കാണുവാൻ കൊതിക്കുന്ന അവസരത്തിൽ പതിനായിരക്കണക്കിനു ജനങ്ങൾ തിങ്ങിനിറഞ്ഞ സമ്മേളന നഗരിയിൽ വിലമതിക്കാനാവാത്ത പുണ്യമാണ് അന്നക്കുട്ടിയെ തേടിയെത്തിയത്. മാർപാപ്പയുടെ ദർശനം പോലും വലിയ പുണ്യമായി ലോക കത്തോലിക്ക സമൂഹം വിലമതിക്കുമ്പോൾ വിശുദ്ധ അൽഫോൻസാമ്മയുടെ പേരുകാരിയായ അന്നക്കുട്ടിക്ക് ഇതു മുൻജന്മ സുകൃതം.

യുകെയിലെ കത്തോലിക്ക സമൂഹത്തിനു വളരെയേറെ അനുഗ്രഹങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഇക്കഴിഞ്ഞ ദിവസങ്ങളിൽ മറ്റൊരു വലിയ അനുഗ്രഹമായി കാണാനാണ് വിവീഷും റീമയും ആഗ്രഹിക്കുന്നത്.

ജൂലൈ 24 നാണ് യുകെയിൽനിന്നു ജീസസ് യൂത്ത് നാഷണൽ ഡയറക്ടർ ഫാ.റോബിൻസൺ മെൽക്കിസിന്റെ നേതൃത്വത്തിൽ ഫാ. ക്രിസ് ഉൾപ്പെടെ വൈദികരും അല്മായരുമടങ്ങുന്ന സംഘം വേൾഡ് യൂത്ത് ഡേയിൽ പങ്കെടുത്തത്.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ1മിിമസൗേ്യ്യേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
പോളണ്ടിലേക്ക് യാത്ര തിരിക്കുമ്പോൾ മാർപാപ്പയെ നേരിൽ കാണുവാൻ സാധിക്കുമെന്നു കരുതിയെങ്കിലും തങ്ങളുടെ കുഞ്ഞിനു ഈ സൗഭാഗ്യം ലഭിക്കുമെന്നു സ്വപ്നത്തിൽ പോലും ഈ ദമ്പതികൾ കരുതിയിരുന്നില്ല. ആ സ്വപ്നം യാഥാർഥ്യമായതിന്റെ ത്രില്ലിലാണ് ഈ ദമ്പതികൾ.

ന്യൂ പോർട്ടിൽ താമസിക്കുന്ന കണ്ണൂർ സ്വദേശികളായ വിവീഷും റീമയും അന്നക്കുട്ടിയും സമ്മേളന ശേഷം ഇന്നാണ് തിരികെയെത്തിയത്. ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകരായ ഇവർ പത്തുവർഷമായി യുകെയിൽ താമസമായിട്ട്. ഇരുവരും നഴ്സുമാരായി ജോലി ചെയ്യുന്നു.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ