• Logo

Allied Publications

Europe
ലോക യുവജന സമ്മേളനത്തിനു സമാപനം; മാർപാപ്പയെ വരവേൽക്കാൻ മലയാള ഗാനവും
Share
<യ>ക്രാക്കോയിൽനിന്നു മനോജ്.എം.കണ്ടത്തിൽ

ക്രാക്കോ: കരുണയുടെ വർഷത്തിൽ കരുണയുടെ വിവിധ മാനങ്ങൾ ചർച്ച ചെയ്തു പോളണ്ടിലെ ക്രാക്കോ നഗരത്തിൽ നടന്നുവന്ന കത്തോലിക്കാസഭയുടെ ലോക യുവജന സമ്മേളനം സമാപിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സജീവസാന്നിധ്യത്താൽ ആവേശഭരിതമായ സമ്മേളനം കഴിഞ്ഞ 26നാണ് ആരംഭിച്ചത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നായി മുപ്പതു ലക്ഷത്തിലധികം യുവജനങ്ങളാണു സംഗമത്തിൽ ഒത്തുചേർന്നത്. ശനിയാഴ്ച അർധരാത്രിവരെ നീണ്ടുനിന്ന നൈറ്റ് വിജിലും ഇന്നലെ നടന്ന സമാപന ദിവ്യബലിയും സംഗമത്തിലെ മുഖ്യ ആകർഷണങ്ങളായി. നൈറ്റ് വിജിൽ നടന്ന കരുണയുടെ മൈതാനമായ കാമ്പസ് മിസിരികോഡിയയിലായിരുന്നു സംഗമത്തിനു സമാപനം കുറിച്ചു ഇന്നലെ സമൂഹ ദിവ്യബലി നടന്നത്. പ്രാദേശിക സമയം ഇന്നലെ രാവിലെ ഒമ്പതിന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ 40 കർദിനാൾമാരും ആയിരത്തോളം ബിഷപ്പുമാരും പതിനായിരത്തിലധികം വൈദികരും സഹകാർമികരായി. യുവജന ങ്ങളും പോളണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികളുമുൾപ്പെടെ 30 ലക്ഷത്തോളം പേർ ദിവ്യബലിയിൽ പങ്കെടുത്തെന്നാണു സംഘാടകർ അറിയിച്ചത്.

ദിവ്യബലിമധ്യേ നൽകിയ സന്ദേശത്തിൽ 2019ൽ നടക്കുന്ന ലോകയുവജന സമ്മേളനത്തിന്റെ വേദി പനാമയാണെന്നു മാർപാപ്പ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെ പനാമയിൽനിന്നുള്ള 10,000ത്തിലധികം വരുന്ന യുവജനങ്ങൾ ആഹ്ലാദാരവത്തോടെയാണു വരവേറ്റത്.

ദിവ്യബലിയിൽ പങ്കെടുക്കുന്നതിനായി ക്രാക്കോയിൽനിന്നും 15 കിലോമീറ്റർ അകലെയുള്ള കാമ്പസ് മിസിരികോഡിയയിലേക്ക് കാറിൽ പോകുന്നതിനിടെ രണ്ടു സന്നദ്ധ സ്‌ഥാപനങ്ങൾ മാർപാപ്പ സന്ദർശിക്കുകയും ഇവ ആശീർവദിക്കുകയും ചെയ്തു. കത്തോലിക്കാസഭയുടെ ജീവകാരുണ്യ പ്രസ്‌ഥാനമായ കാരിത്താസിന്റെ നേതൃത്വത്തിലുള്ള വൃദ്ധപരിചരണ കേന്ദ്രവും അനാഥർക്കു നൽകാനായുളള ഭക്ഷ്യസംഭരണ കേന്ദ്രവുമാണ് മാർപാപ്പ ആശീർവദിച്ചത്. ദിവ്യബലിക്കു ശേഷം സംഗമത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓർഗനൈസർമാർ, വോളണ്ടിയർമാർ എന്നിവരെ സന്ദർശിച്ചശേഷമാണ് മാർപാപ്പ വത്തിക്കാനിലേക്ക് മടങ്ങിയത്.

<യ>മാർപാപ്പയെ വരവേൽക്കാൻ മലയാള ഗാനവും

പോളണ്ടിലെ ക്രാക്കോവിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ പങ്കെടുത്ത മലയാളികൾക്കു വിസ്മയമായി മലയാളം ഗാനവും. നൈറ്റ് വിജിലിൽ പങ്കെടുക്കാൻ മാർപാപ്പ കടന്നുവന്നപ്പോഴാണു മലയാള ഗാനം മുഴങ്ങിയത്. ആഗോള അല്മായ സംഘടനയായ ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിലുള്ള റെക്സ് ബാൻഡാണ് ഈ സമയം ഗാനം ആലപിച്ചുകൊണ്ടിരുന്നത്.

ശനിയാഴ്ച നടന്ന നൈറ്റ് വിജിലിൽ നാഥനെ വാഴ്ത്തിപ്പാടാം എന്ന ഗാനമാണ് ഇവർ ആലപിച്ചത്. ആറാം തവണയാണ് വൻ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ റെക്സ് ബാൻഡ് സംഗീതാവിഷ്കരണം നടത്തുന്നത്. കാനഡ, ജർമനി, ഓസ്ട്രേലിയ, സ്പെയിൻ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ റെക്സ്ബാൻഡ് സംഗീത പരിപാടികൾ നടത്തിയിട്ടുണ്ട്.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​