• Logo

Allied Publications

Europe
പോളണ്ടിലെ നാസി തടവറകളിൽ ഫ്രാൻസിസ് മാർപാപ്പാ പ്രാർത്ഥന നടത്തി
Share
ക്രാക്കോവ്: മുപ്പത്തിയൊന്നാമത് ലോകയുവജനസംഗമത്തിൽ പങ്കെടുക്കാൻ അഞ്ചുദിന സന്ദർശനത്തിനായി പോളണ്ടിലെത്തിയ ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പാ രണ്ടാം ലോകമഹായുദ്ധകാലത്തെ ഹിറ്റ്ലറുടെ നാസി ഭരണകാലത്തെ ഓഷ്വിറ്റ്സ്, ബിർക്കെനാവു എന്നീ തടങ്കൽപാളയങ്ങൾ വെള്ളിയാഴ്ച സന്ദർശിച്ചു പ്രാർത്ഥന നടത്തി.

ഈ തടവറകളിലാണ് ജൂതരെയും മറ്റു യുദ്ധതടവുകാരെയും നാസികൾ പീഡിപ്പിച്ചത്. ഈ തടവറകളിൽ കഴിഞ്ഞിരുന്ന 11 ലക്ഷത്തോളം തടവുകാരെയാണ് ഹിറ്റ്ലർപ്പട കൂട്ടക്കുരുതി നടത്തിയത്.

ഇത്തരം ക്യാമ്പുകളിൽ നിന്ന് പുറത്തുവന്ന് കൊലപാതകത്തിൽ നിന്ന് രക്ഷപെട്ട ജൂതരെയും നാസിപടയുടെ കണ്ണിൽപ്പെടാതെ ഒളിച്ചു ജീവിച്ച ജീവിയ്ക്കുന്ന രക്‌തസാക്ഷികളുമായ പോളിഷ് പൗരന്മാരുമായും പാപ്പാ നേരിൽക്കണ്ട് സമാശ്വാസവാക്കുകൾ കൈമാറി.

തടവറകളുടെ ദൂരെ വാഹനം നിർത്തിച്ച് അകലെനിന്നും നടന്നാണ് പാപ്പാ പാളയങ്ങളിൽ എത്തിയത്. നേരത്തെ വിമാനത്തിൽ എത്താനായിരുന്നു പരിപാടിയെങ്കിലും കാർ മാർഗമാണ് പാപ്പാ ഇവിടെയെത്തിയത്. ജോൺ പോൾ രണ്ടാമനും, ബനഡിക്റ്റ് പാപ്പായും ഇവിടെം സന്ദർശിച്ചിട്ടുണ്ട്.

<യ> റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.