• Logo

Allied Publications

Europe
മെർക്കൽ രാജ്യത്തെ നശിപ്പിക്കുന്നുവെന്നു പ്രക്ഷോഭകർ
Share
ബെർലിൻ: ജർമനിയിൽ ഒരാഴ്ചയ്ക്കിടെ നാല് ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിൽ ചാൻസലർ ആംഗല മെർക്കലിനെതിരേ ജനരോഷം ഇരമ്പുന്നു. എല്ലാത്തിനും കാരണം രാജ്യത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ട അവരുടെ അഭയാർഥിത്വ നയമാണെന്ന വിമർശനം എന്നത്തെക്കാളും രൂക്ഷമാകുന്നു.

ആക്രമണങ്ങളെത്തുടർന്നു രാജ്യത്തു സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ പ്രകടനങ്ങളിലെല്ലാം അലയടിച്ചത് മെർക്കൽ വിരുദ്ധ മുദ്രാവാക്യങ്ങളും വികാരങ്ങളും തന്നെ.

നിരന്തരമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജർമനിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. രാജ്യത്ത് ആക്രമണങ്ങൾ നടത്തുന്നതെല്ലാം അഭയാർഥികളായി വന്നവരാണെന്ന ധാരണയും നാട്ടിൽ പരന്നിരിക്കുന്നു.

അഭയാർഥിത്വ അപേക്ഷ നിരസിക്കപ്പെട്ട രണ്ടു ലക്ഷത്തോളം പേരാണ് ഇപ്പോഴും ജർമനിയിൽ കഴിയുന്നത്. തീവ്ര വലതുപക്ഷക്കാരും കുടിയേറ്റവിരുദ്ധരുമെല്ലാം ഇനി രോഷം ഇവർക്കെതിരേ തിരിക്കുകയും ചെയ്യും.

എന്നാൽ, ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെയോ സർക്കാരിന്റെയോ പ്രതികരണങ്ങൾ കണ്ണും പൂട്ടിയുള്ളതാവരുതെന്നും കാര്യങ്ങൾ സമചിത്തതയോടെയും ശാന്തമായും കൈകാര്യം ചെയ്യണമെന്നും വിവിധ മനുഷ്യാവകാശ സംഘടനകളും ആഹ്വാനം ചെയ്യുന്നു.

അഭയാർഥികളെ തിരികെ നാടുകടത്തണമെന്ന മട്ടിൽ സിഎസ്യുവിനെപ്പോലുള്ള പാർട്ടികൾ പ്രതികരിക്കുന്നതിനെ ആംനസ്റ്റി ഇന്റർനാഷണൽ വിമർശിക്കുന്നു. സംഘർഷബാധിത പ്രദേശങ്ങളിലേക്ക് ഒരാളെപ്പോലും തിരിച്ചയയ്ക്കരുതെന്നാണ് അവരുടെ വാദം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.