• Logo

Allied Publications

Europe
ജർമൻ പ്രവാസി കർഷകശ്രീ പട്ടം: വിധിനിർണയം ജൂലൈ 30, 31 തീയതികളിൽ
Share
കൊളോൺ: കൊളോൺ കേരള സമാജം ഓണാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന ജർമൻ പ്രവാസി കർഷശ്രീ പട്ടം വിധിനിർണയം ജൂലൈ 30, 31 തീയതികളിൽ നടക്കും.

സമാജത്തിന്റെ വ്യവസ്‌ഥകൾ അനുസരിച്ചുള്ള നടപടിക്രമങ്ങളുടെ അടിസ്‌ഥാനത്തിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന ഓരോ ചെറിയ അടുക്കളത്തോട്ടങ്ങളിലും നേരിട്ടു പോയി വിലയിരുത്തിയാണ് വിജയികളെ നിശ്ചയിക്കുന്നത്.

അഗ്രികൾചറൽ എൻജിനിയറായ ജർമൻകാരൻ യുർഗൻ ഹൈനെമാന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് വിധിനിർണയം നടത്തുക. ഏറ്റവും കൂടുതൽ പച്ചക്കറിചെടികൾ (ഇന്ത്യൻ, ജർമൻ), പലവ്യഞ്ജനങ്ങൾ, പഴവർഗങ്ങൾ, ചെറുമരങ്ങൾ, വിവിധയിനം കാഴ്ചചെടികൾ, തോട്ടത്തിന്റെ അടുക്കും ചിട്ടയും സസ്യാദികളുടെ ശുശ്രൂഷ, വളർച്ച എന്നിവ മാനദണ്ഡമാക്കിയാണ് മാർക്ക് നൽകുന്നത്.

ജർമൻ മലയാളികളിൽ കാർഷിക വാസന പ്രോത്സാഹിപ്പിക്കുന്നതിനാണ് കൊളോൺ കേരള സമാജം മത്സരം സംഘടിപ്പിക്കുന്നത്. ജർമനിയിലേക്കു കുടിയേറിയ ഒന്നാം തലമുറ മലയാളികളിൽ ഒരു നല്ല ശതമാനം ഇപ്പോൾ ജോലിയിൽനിന്നു വിരമിച്ച് വിശ്രമജവിതം നയിക്കുന്ന സാഹചര്യത്തിൽ, ഇത്തരം സംരംഭങ്ങൾക്ക് വലിയ പ്രസക്‌തിയും പ്രോൽസാഹനവും വർധിച്ചുവരുന്നത് ജർമൻ മലയാളികളുടെ കാർഷിക സ്നേഹത്തെയാണ് വെളിപ്പെടുത്തുന്നത്. 33 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കൊളോൺ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒൻപതാം തവണയാണ് കർഷകശ്രീ മൽസരം നടത്തുന്നത്.

ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി), ഷീബ കല്ലറയ്ക്കൽ (ട്രഷറർ), സെബാസ്റ്റ്യൻ കോയിക്കര (വൈസ് പ്രസിഡന്റ്),ജോസ് കുമ്പിളുവേലിൽ (കൾചറൽ സെക്രട്ടറി), പോൾ ചിറയത്ത് (സ്പോർട്സ് സെക്രട്ടറി),ജോസ് നെടുങ്ങാട് (ജോ.സെക്രട്ടറി) എന്നിവരാണ് ഭരണസമിതിയംഗങ്ങൾ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.