• Logo

Allied Publications

Europe
ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസിസംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
Share
ബെർലിൻ:ഗ്ലോബൽ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) നേതൃത്വത്തിലുള്ള ഇരുപത്തിയേഴാമത് പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ജർമനിയിലെ കൊളോൺ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ, കിർഷ്ഹൈം ബിൽഡൂംഗ്സ് സെന്ററിൽ ജൂലൈ 27 മുതൽ 31 വരെയാണു പരിപാടികൾ.

27നു(ബുധൻ) വൈകുന്നേരം ഏഴിനു ഗ്ലോബൽ മലയാളി ഫെഡറേഷൻ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു ആശംസാപ്രസംഗങ്ങളും കലാസായാഹ്നവും നടക്കും.

രണ്ടാം ദിനമായ 28നു (വ്യാഴം) നടക്കുന്ന സെമിനാറിനു ഡോ. സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത്(ജർമനി) നേതൃത്വം നൽകും. വൈകുന്നേരത്തെ കലാപരിപാടികൾ ജിഎംഎഫ് വനിതാ ഭാരവാഹികൾ ഉദ്ഘാടനം ചെയ്യും.

മൂന്നാം ദിനമായ 29നു (വെള്ളി) വിവിധ സെമിനാറുകൾക്കു പ്രഫ.ഡോ. രാജപ്പൻ നായർ (യുഎസ്എ) നേതൃത്വം നൽകും. വൈകുന്നേരത്തെ കലാപരിപാടികൾ ജിഎംഎഫിന്റെ വിദേശ പ്രതിനിധികൾ ഉദ്ഘാടനം ചെയ്യും.

30 ന് (ശനി) നടക്കുന്ന സെമിനാറുകൾക്ക് അഡ്വ. ജോളപ്പൻ ജോർജ് (സ്വിറ്റ്സർലൻഡ്) നേതൃത്വം നൽകും. വൈകുന്നേരത്തെ കലാപരിപാടികൾ ജർമനിയിലെ സംഘടനാപ്രതിനിധികൾ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസങ്ങളിലെയും കലാസായാഹ്നത്തിൽ യൂറോപ്പിലെ പ്രശസ്തഗായകൻ സിറിയക് ചെറുകാട് നയിക്കുന്ന ഗാനമേള സംഗമത്തിനു കൊഴുപ്പേകും. കലാപരിപാടികളിൽ നൂറോളം കലാകാരന്മാരാണു പങ്കെടുക്കുന്നത്.

31നു (ഞായർ) പരിപാടികൾക്കു ഡോ. കമലമ്മ (നെതർലാൻഡ്സ്) നേതൃത്വം നൽകും.

ഇക്കൊല്ലത്തെ ജിഎംഎഫ് അവാർഡും ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ പ്രഖ്യാപിച്ചു. ബെസ്റ്റ് പൊളിറ്റീഷ്യൻ ഓഫ് ഇന്ത്യ അവാർഡ് മുൻ എംപി പി. രാജീവിനും സാഹിത്യമേഖലയിലെ അവാർഡ് യൂറോപ്പിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ജർമനിയിലെ ബോൺ നഗരത്തിനടുത്ത് ഉങ്കലിൽ താമസിക്കുന്ന ജോസ് പുന്നാംപറമ്പിലിനും ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ സമ്മാനിക്കുമെന്നു ചെയർമാൻ അറിയിച്ചു.

സണ്ണി വേലൂക്കാരൻ, അപ്പച്ചൻ ചന്ദ്രത്തിൽ, ലില്ലി ചക്യാത്ത്, ജെമ്മ ഗോപുരത്തിങ്കൽ, മറിയാമ്മ വർഗീസ്, എൽസി സണ്ണി എന്നിവരാണ് സംഗമത്തിനു നേതൃത്വം നൽകുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട