• Logo

Allied Publications

Europe
ഡബ്ല്യുഎംസി ഓസ്ട്രിയ ചിത്ര രചനാ മത്സരം നടത്തി
Share
വിയന്ന: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഓസ്ട്രിയയുടെ ആഭിമുഖ്യത്തിൽ കൊച്ചുകുട്ടികൾക്കായി ചിത്രരചനാ മത്സരങ്ങൾ നടത്തി.

ജൂണിയർ, സബ് ജൂണിയർ വിഭാഗത്തിലെ കുട്ടികൾക്കായി നടത്തിയ മത്സരങ്ങൾ ആൾസർ സ്ട്രാസെയിലെ സെന്റ് ആന്റണീസ് പാരിഷ് ഹാളിലാണു നടന്നത്.

മത്സരങ്ങളിൽ ചുവർ ചിത്രകാരൻ ജോൺസൺ പള്ളിക്കുന്നേൽ മോഡറേറ്റർ ആയിരുന്നു.

ജൂണിയർ വിഭാഗത്തിൽ റിയ തെക്കുമല, നയന മേലഴകത്ത്, നവീന പാലാട്ടി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കിയപ്പോൾ സബ് ജൂണിയർ വിഭാഗത്തിൽ താന്യ തെരേസ ആലുക്ക, നിയ കുന്നുമ്മേൽ, സോന മാർട്ടിൻ എന്നിവർ ആദ്യ മൂന്നു സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി.

മത്സരാർഥികൾ വരച്ച ചിത്രങ്ങളിൽനിന്നു ജനങ്ങൾ തെരഞ്ഞെടുത്ത ചിത്രത്തിന് ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള പ്രത്യേക സമ്മാനവും നൽകി.

സമാപന യോഗത്തിൽ ഫാ. ജോയൽ കോയിക്കര അധ്യക്ഷത വഹിച്ചു. അനു മൊളാക്കിൽ ഈശ്വര പ്രാർഥന ആലപിച്ചു. ഷ്വാൺ കോലംകുഴിയിൽ അവതാരകനായിരുന്നു. പ്രീതി മലയിൽ, സെക്രട്ടറി ജോയൽ പെരുമ്പ്രാൽ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ