• Logo

Allied Publications

Europe
മലയാളി ജർമൻ കുടുംബ സംഗമത്തിനു ജൂലൈ 14നു തിരിതെളിയും
Share
സ്റ്റുട്ട്ഗാർട്ട്: ബാഡൻ വുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷന്റെ (മലയാളി ഡോയ്റ്റ്ഷസ് ട്രെഫൻ, ബാഡൻ വുർട്ടംബർഗ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ങഉഠ, ആമറലി — ണൗലൃേലോയലൃഴ) ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരുന്ന മലയാളി ജർമൻ കുടുംബ സംഗമത്തിന് എസ്താളിലെ സെന്റ് മരിയ ക്ളോസ്റ്ററിൽ ജൂലൈ 14നു (വ്യാഴം) വൈകുന്നേരം ഏഴിനു തിരിതെളിയും.

വിനോദത്തിനും വിജ്‌ഞാനത്തിനും വിശ്രമത്തിനും വേദിയൊരുക്കുന്ന ഇരുപതാമത് കുടുംബ സംഗമം ജോർജ് പൂവൻ ഉദ്ഘാടനം ചെയ്യും.

നാലുദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന സംഗമത്തിൽ വിവിധ ചർച്ചകൾ, കലാസായാഹ്നങ്ങൾ, സ്പോർട്സ് ആക്ടിവിറ്റീസ്, സംഘടനാപരമായ കാര്യങ്ങൾ എന്നിവയ്ക്കു പുറമേ യോഗപരിശീലനവും ഉണ്ടായിരിക്കും. ജർമൻ മലയാളി സമൂഹത്തിലെ പഴയതും പുതിയതും ആനുകാലികവുമായ വിഷയങ്ങളെ അധികരിച്ച് സാമൂഹ്യവും സാംസ്കാരികവും കലാപരവുമായ കഴിവുകൾ ഉൾക്കൊള്ളിച്ചുള്ള പരിപാടികളായിരിക്കും നടക്കുന്നത്.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നിരവധിയാളുകൾ പങ്കെടുക്കുന്ന സംഗമത്തിന് വിനോദ് ബാലകൃഷ്ണ, സാബു ജേക്കബ്, ജോസഫ് വെള്ളാപ്പള്ളിൽ, തെരേസാ പനയ്ക്കൽ എന്നിവർ നേതൃത്വം നൽകുന്നു.

17നു (ഞായർ) ഉച്ചയ്ക്കു നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി സംഗമത്തിനു തിരശീല വീഴും.

വിവരങ്ങൾക്ക്: ജോസഫ് വെള്ളാപ്പള്ളിൽ 07231 766870.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.