• Logo

Allied Publications

Europe
ബ്രിസ്റ്റോളിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 15, 16 തീയതികളിൽ
Share
ബ്രിസ്റ്റോൾ: സീറോ മലങ്കര കത്തോലിക്ക പള്ളിയിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 15, 16 (വെള്ളി, ശനി) ദിവസങ്ങളിൽ ബ്രിസ്റ്റോൾ സൗത്തമേഡിലുള്ള സെന്റ് വിൻസെന്റ് കാത്തലിക് പള്ളിയിൽ ആഘോഷിക്കുന്നു.

15നു (വെള്ളി) വൈകുന്നേരം ആറിനു തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റു നടത്തും. തുടർന്നു ഫാ.ഡാനിയേൽ കുളങ്ങര മുഖ്യ കാർമികനായി വിശുദ്ധ കുർബാന അർപ്പിക്കും. പ്രമുഖ ചരിത്ര പണ്ഡിതനും ചിന്തകനുമായ ഫാ. ജോയി വയലിൽ സിഎസ്ടി തിരുനാൾ സന്ദേശവും ഷെഫീൽഡ് കത്തോലിക്കാ പള്ളി വികാരി ഫാ. തോമസ് മടുക്കമൂട്ടിൽ ആത്മീയ പ്രഭാഷണവും നടത്തും.

പ്രധാന തിരുനാൾദിനമായ 16നു (ശനി) രാവിലെ 9.30നു സഭാ കോഓർഡിനേറ്റർ ഫാ. ഡാനിയേൽ കുളങ്ങര ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കും. തുടർന്നു നേർച്ച വിതരണവും നടക്കും.

വിശുദ്ധ അൽഫോൻസാമ്മയുടെ പേരിൽ സ്‌ഥാപിതമായ ബ്രിസ്റ്റോൾ മലങ്കര കത്തോലിക്ക മിഷൻ തിരുനാൾ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി മലങ്കര കത്തോലിക്കാ സഭയുടെ യുകെ കോഓർഡിനേറ്റർ ഫാ. ഡാനിയേൽ കുളങ്ങര, ബ്രിസ്റ്റോൾ ട്രസ്റ്റി വിനോദ് ജോൺസൺ, സെക്രട്ടറി ഷാജി സ്കറിയ എന്നിവർ പറഞ്ഞു.

<ആ>റിപ്പോർട്ട്: മാനുവൽ മാത്യു

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ