• Logo

Allied Publications

Europe
ബ്രോംലി സീറോ മലബാർ മാസ് സെന്ററിൽ സംയുക്‌ത തിരുനാൾ ജൂലൈ 16ന്
Share
ലണ്ടൻ: ബ്രോംലി സീറോ മലബാർ മാസ് സെന്ററിന്റെ നേതൃത്വത്തിൽ മാർ തോമാശ്ലീഹയുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേയും എവുപ്രാസ്യമ്മയുടെയും നാമധേയത്തിൽ നടത്തുന്ന സംയുക്‌ത തിരുനാളാഘോഷം ജൂലൈ 16നു (ശനി) ആഘോഷിക്കുന്നു.

രാവിലെ 11നു കൊടിയേറ്റോടുകൂടി തിരുനാളിനു തുടക്കം കുറിക്കും. തുടർന്നു പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ജോയി വയലിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ, ഫാ.സാജു പിണക്കാട്ട് (കപ്പൂച്ചിൻ) എന്നിവർ സഹകാർമികരായിരിക്കും. ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ തിരുനാൾ സന്ദേശം നൽകും. ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശീർവാദം, നേർച്ച വിതരണം എന്നിവയോടുകൂടി തിരുക്കർമങ്ങൾ സമാപിക്കും. തിരുനാളിന്റെ ഭാഗമായി സ്നേഹ വിരുന്നും തുടർന്നു മതബോധന സ്കൂളിന്റെ വാർഷികവും നടക്കും.

തിരുനാളിൽ പങ്കെടുത്ത് വിശുദ്ധരുടെ മാധ്യസ്‌ഥംവഴി അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ബ്രോംലി സീറോ മലബാർ സെന്റർ ചാപ്ലെയിൻ ഫാ. സാജു പിണക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു.

തിരുനാൾ ദിനത്തിൽ കഴുന്നും മുടിയും എടുക്കുന്നതിനും അടിമവയ്ക്കുവാനും അവസരമുണ്ടായിരിക്കും.

വിവരങ്ങൾക്ക്: സിബി മാത്യു (കൈക്കാരൻ) 07412261169, ബിജു ചാക്കോ (കൈക്കാരൻ) 07794778252.

വിലാസം: സെന്റ് ജോസഫ് കാത്തലിക്ക് ചർച്ച്, 1 ഓർക്കാർഡ് റോഡ് ബി.ആർ1 2 പീ.ആർ, ബ്രോംലി, ലണ്ടൻ.

<ആ>റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.